മന്നം മെമ്മോറിയല്‍ എന്‍ എസ് എസ് കോളേജ് കോന്നി , പത്തനംതിട്ട

മന്നം മെമ്മോറിയല്‍ എന്‍ എസ് എസ് കോളേജ് കോന്നി , പത്തനംതിട്ട
കാലത്തിന്‍റെ അരങ്ങില്‍ പിന്നിട്ട വഴികളില്‍ കണ്ട്മുട്ടിയ ഒരുപാടു മുഖങ്ങള്‍,എക്കാലവും ഓര്‍ത്തിരിക്കാന്‍ ചില സൗഹൃദങ്ങള്‍,അളവറ്റ ആഹ്ലാദത്തിന്റെ മറക്കാനാവാത്ത ദിനങ്ങള്‍,ശ്വാസംമുട്ടികുന്ന നിസ്സഹായ നിമിഷങ്ങള്‍, ഓര്‍ക്കാതെ കൈവന്ന സൗഭാഗ്യങ്ങള്‍.വിരല്‍തുമ്പില്‍ വീണുടഞ്ഞ സ്വപ്‌നങ്ങള്‍, എന്നും തണലായ്‌ നിന്ന ആദ്യപകരും സുഹൃത്തുക്കളും ,കാലം പിന്നെയും മുന്നോട്ട് !!!!!!!!!

Wednesday, April 27, 2011

ബി എസ് സി ഇലക്ട്രോണിക്സ് 2002-2005


ജിവിതത്തിന്റെ മുന്നോട്ടുള്ള  യാത്രയില്‍ കരുതും  ഊര്‍ജ്ജവും പകരുന്നതില്‍ കലാലയ ജിവിതത്തില്‍  നിന്നും ആര്‍ജ്ജിക്കുന്ന അറിവിന്‌ ഒരു വലിയ  പങ്കു ഉണ്ടെന്നു ഇപ്പോഴാണ്‌ മനസ്സിലായത്. എം  എം എന്‍ എസ് എസ്  എന്നാ കലാലയത്തില്‍  നിന്നും പഠിച്ച് (ചുമ്മാ) ഇറങ്ങിയിട്ട് ഏകദേശം ആറു വര്‍ഷത്തോളംമാകുന്നു. 
പ്ലസ്‌ ടു എന്നാ കടമ്പ കഴിഞ്ഞ് ഇന്നി അടുത്തത്  ബി കോമിനു  ചേര്‍ന്നു പത്തനംതിട്ടയില്‍ പഠിക്കാന്‍ തിരുമാനിച്ചപ്പോള്‍  ആണ്  മാത്രുഭുമി പത്രത്തിലെ പരസ്യം അച്ഛന്‍ കണ്ടത്. പുതിയതായി എന്‍ എസ് എസിന്റെ കിഴില്‍ കോന്നിയില്‍ ഒരു കലാലയം ആരംഭിച്ചിരിക്കുന്നു എന്ന്‌ അറിഞ്ഞത്. വേറൊരു കാര്യം കൂടി ഉണ്ടായിരുന്നു ഈ കലാലയത്തില്‍  എന്‍റെ മകന്‍ പഠിച്ച മതി എന്ന്‌ അച്ഛന്‍ തിരുമാനിക്കാന്‍ ... ഞങ്ങളുടെ  കുടുബത്തിലെ എല്ലാരും ബഹുമാനിക്കുന്ന ദേവരാജന്‍ സര്‍ ആയിരുന്നു  പ്രിന്‍സിപ്പല്‍ . പിന്നെ  ഒന്നും തിരുമാനിച്ചില്ല എന്നയും  കൊണ്ട് ഈ കലാലയത്തില്‍  ചേര്‍ത്തു. അങ്ങനെ  ഞാനും ഇവിടുത്തെ ഒരു താരമായി ..

ഒരു കലാലയം എന്ന്‌ മനസ്സില്‍ ചിന്തിക്കുമ്പോള്‍ മനസ്സില്‍ കടന്നു വരുന്നത് ബഹുനില കെട്ടിടങ്ങളും വാകമരങ്ങളും ,,,,,,,, അങ്ങനെ കുറെ  കാര്യങ്ങള്‍ , അതില്‍ നിന്നും തിര്‍ത്തും വെത്യസ്ത മായിരുന്നു ഞങ്ങളുടെ ഈ കലാലയം. അതിനെ  കുറിച്ച് എന്‍റെ സുഹൃത്തുക്കള്‍ പറഞ്ഞിട്ടുണ്ട് . ഇത് അറിയാവുന്നത് ആദ്യത്തെ രണ്ടു  വര്‍ഷത്തെ കുട്ടികള്‍ക്ക്  മാത്രമാണ്. ബി എസ് സി ഇലക്ട്രോണിക്സ്  എന്ന വിഷയം  തിരഞ്ഞെടുത്തു പഠനം ആരംഭിക്കാന്‍ തിരുമാനിച്ചു . ആകെ പതിനൊന്നു കുട്ടികള്‍ , അതും കമ്പ്യൂട്ടര്‍ സയന്‍സ് വന്നവരയും  കൂടി എല്ക്ട്രോനിക്സില്‍ പിടിച്ചിരുത്തി  എണ്ണം പതിനോന്നാക്കി. കൂടെ ബി ബി ഏ എന്നൊരു ക്ലാസും  അവിടെ തുടക്കത്തില്‍ പത്തൊന്പത് പേര്‍ പിന്നെ മൂന്ന് പേര്‍ ഇത് ദേഹിക്കുല്ല എന്ന്‌ പറഞ്ഞ്  പിരിഞ്ഞു . രണ്ടു ക്ലാസ്സിലും കൂടി ഇരുപത്തി ഏഴു  പേര്‍ വല്ലിയൊരു  കലാലയം  സ്വപ്നം  കണ്ടു  നടന്നവര്‍ എത്തി ചേര്‍ന്നത്‌  ഇവിടയും ....








ഇലക്ട്രോണിക്സ്  ക്ലാസ്സില്‍  ഗിരീഷ്‌ ( ഗിരീഷ്‌ ചേട്ടന്‍ ) ,അനൂപ്‌ ,നിധിന്‍ ,രഞ്ജിത് ,അഭിലാഷ് ,അരുണ്‍ , ശ്രീദാസ് ,സുജിത് ,വിമല്‍ ,ഞാനും  പിന്നെ  ഞങ്ങളുടെ  ക്ലാസ്സിലെ  ഒരേ ഒരു തരുണി മണി സിന്ധുവും. ഡെസ്കിലും ബെജിലും ഇരുന്നു പഠിച്ചിട്ടു  ഇവിട എത്തിയപ്പോള്‍ ഒരു കസേരയുടെ വശത് പ്ലയിവുഡ്  അടിച്ച  ഒരു സിംഹാസനം കിട്ടി. അതില്‍ മനസ്സില്ലാ  മനസോടെ ഇരുപുറപിച്ചു ഞങ്ങളുടെ  കലാലയ ജീവിതം ആരംഭിക്കാന്‍ തിരുമാനിച്ചു. ആദ്യമായി എത്തിയ ആദ്യപികമാര്‍ രേശ്മി ടീച്ചറും പ്രിയതാ ടീച്ചറും പിന്നെ രണ്ടു ആദ്യപകരും ( ഇംഗ്ലീഷും, കണക്കും അവരുടെ പേരുകള്‍ ഓര്‍മ്മയില്ല ) ആയിരുന്നു .  പ്രിയത ടീച്ചറിന്റെ ക്ലാസ്സ്‌ ഒരു സംഭവം തന്നെ ആയിരുന്നു. അതോര്‍ക്കുമ്പോള്‍ ഇപ്പഴും ചിരി സഹിക്കാന്‍ കഴിയില്ല ..... എത്ര  പ്രാവശ്യം പിണങ്ങി ഇറങ്ങി പോയി ,,,  ഗിരീഷ് ചേട്ടന്‍ ആയിരുന്നു പ്രധാന പ്രതിപക്ഷം ..... ഒരുപാട് തവണ ക്ലാസ്സില്‍  നിന്നും ഇറങ്ങിപോയി പ്രതിഷേധം  അറിയിച്ചതും പ്രിയത ടീച്ചര്‍ ആയിരുന്നു. ഒരുപാട് ഓര്‍മ്മകള്‍  നിറഞ്ഞു  നില്‍ക്കുന്ന  ഒരു കലാലയം  തന്നെ യാണ് എന്‍ എസ് എസ് ,,,,, ഇന്നിയും  ഒരുപാട് പറയുവാനുണ്ട്  ,,,,,  അതുമായി  ഞാന്‍  പിന്നിട്  വരാം ...


സ്നേഹത്തോടെ ....................
                               അനോജ് 

1 comment:

  1. കൊള്ളാം വേഗം ബാക്കിയുള്ളവരും കൂടി അനുഭവങ്ങള്‍ എഴുതു...

    ReplyDelete