മന്നം മെമ്മോറിയല്‍ എന്‍ എസ് എസ് കോളേജ് കോന്നി , പത്തനംതിട്ട

മന്നം മെമ്മോറിയല്‍ എന്‍ എസ് എസ് കോളേജ് കോന്നി , പത്തനംതിട്ട
കാലത്തിന്‍റെ അരങ്ങില്‍ പിന്നിട്ട വഴികളില്‍ കണ്ട്മുട്ടിയ ഒരുപാടു മുഖങ്ങള്‍,എക്കാലവും ഓര്‍ത്തിരിക്കാന്‍ ചില സൗഹൃദങ്ങള്‍,അളവറ്റ ആഹ്ലാദത്തിന്റെ മറക്കാനാവാത്ത ദിനങ്ങള്‍,ശ്വാസംമുട്ടികുന്ന നിസ്സഹായ നിമിഷങ്ങള്‍, ഓര്‍ക്കാതെ കൈവന്ന സൗഭാഗ്യങ്ങള്‍.വിരല്‍തുമ്പില്‍ വീണുടഞ്ഞ സ്വപ്‌നങ്ങള്‍, എന്നും തണലായ്‌ നിന്ന ആദ്യപകരും സുഹൃത്തുക്കളും ,കാലം പിന്നെയും മുന്നോട്ട് !!!!!!!!!

Saturday, April 30, 2011

ഓര്‍മ്മകളിലെ മഞ്ഞു പെയ്യുന്ന കാലം ,,,,,,,,,,,,,,,


ഓര്‍മ്മകളിലെ മഞ്ഞു പെയ്യുന്ന കാലം ..ആ കലാലയ ജീവിതം ...

വര്‍ണ്ണാഭമായ ഒരു ലോകം പ്രതീക്ഷിച്ച ഞങ്ങള്‍ ചെന്നെത്തിയത് ...

ആ കൊച്ചു കോളേജിന്‍റെ പടിവാതിലില്‍ ...ആളും ബഹളവും ആരവങ്ങളും ഒന്നും 

ഇല്ലായിരുന്നിട്ടും ....

സ്നേഹത്തിന്‍റെയും ഒത്തൊരുമയുടെയും ആ കൊച്ചു കൂട്ടം മറക്കാനാകാത്ത കുറെ നല്ല 

ഓര്‍മ്മകള്‍ സമ്മാനിച്ചു ഈ ചെറിയ ജീവിതത്തില്‍ ...ഒരിക്കലും തിരികെ കിട്ടാത്ത ആ നല്ല 

ഇന്നലെകള്‍ ....

എന്തിനും ഏതിനും ഒന്നിച്ചുണ്ടായിരുന്നവര്‍..ഇന്ന് ലോകത്തിന്‍റെ പല ഭാഗങ്ങളിലേക്ക് പറിച്ചു 

നടപ്പെട്ടിരിക്കുന്നു ...

എങ്കിലും എല്ലാവരും ഇവിടെ ഒത്തു കൂടിയതില്‍ അതിയായ സന്തോഷം ...

എല്ലാവര്‍ക്കും നന്മകള്‍ നേരുന്നു ......


സ്നേഹപൂര്‍വ്വം 


വിമല്‍ ദേവ്

ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം......

സുധീര്‍ എച്ച്‌


കാലത്തിന്റെ അരങ്ങില്‍
നാമിവിടെ വീണ്ടും ഒരുമിക്കുകയാണ്‌.............
തീരം തേടിയുള്ള യാത്രകളില്‍,
പിന്നിട്ട വഴികളില്‍,
കണ്ടുമുട്ടിയ ഒരുപാട്‌ മുഖങ്ങള്‍.........
എക്കാലവും ഓര്‍ത്തിരിക്കാന്‍ ചില സൗഹൃദങ്ങള്‍......
അളവറ്റ ആഹ്ലാദത്തിന്റെ മറക്കാനാവാത്ത ദിനങ്ങള്‍.....
നിനച്ചിരിക്കാതെ നേരിടേണ്ടി വന്ന ദുരിതങ്ങളുടെ
ശ്വാസംമുട്ടിക്കുന്ന നിസ്സഹായമായ നിമിഷങ്ങള്‍.......
ഓര്‍ക്കാതെ കൈവന്ന സൗഭാഗ്യങ്ങള്‍.....
എന്നും തണലായ്‌ നിന്ന സുഹൃത്തുക്കള്‍......
ഇരുളടഞ്ഞ വീഥികളില്‍ ഇന്നും പ്രത്യാശയുടെ
തിരിനാളമായ്‌ കത്തിനില്‍ക്കുന്ന ദൈവസാന്നിധ്യം....
കാലം പിന്നെയും മുന്നോട്ട്‌....
ഇനിയുള്ളകാലം നമുക്ക്‌ ഒത്തൊരുമിച്ച്‌ മുന്നേറാം.....
ഓട്ടേറെ വഴിത്തിരിവുകള്‍
നമുക്കായ്‌ ചേര്‍ത്തുവച്ചുകൊണ്ട്‌....
ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം......
എന്‍ ആത്മാവില്‍ നഷ്ട സുഗന്ധം.......
എന്‍ ആത്മാവില്‍ നഷ്ട സുഗന്ധം.......

നിശയുടെ നിശബ്ദയാമങ്ങളില്‍ സ്വപ്‌നങ്ങള്‍ക്കു തീവ്രത കൂടുതലാണ്‌. തീവ്രതയേറിയ ആ മായാലോകത്തേക്കുള്ള യാത്രയില്‍ പലപ്പോഴും എന്‍.എസ്‌.എസ്‌ കോളജിനേക്കുറിച്ചുള്ള ഓര്‍മകളും മിന്നിമറയാറുണ്ട്‌. ഹൃദയത്തിന്റെ അഗാതതയില്‍ സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്നതും മനസില്‍ നിന്നും മായ്‌ച്ചുകളയാന്‍ തോന്നുന്നതുമായ ഒരുപിടി ഓര്‍മകള്‍ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നതിനൊപ്പം എന്നില്‍ നേര്‍ത്ത നൊമ്പരങ്ങളും പങ്കുവയ്‌ക്കാറുണ്ട്‌. ഒരുപക്ഷേ പലരുടേയും ജീവിതത്തിന്റെ വഴിത്തിരിവായ നിമിഷങ്ങളാവും എന്‍.എസ്‌.എസ്‌ കോളജിലൂടെ ലഭിച്ചിട്ടുണ്ടാവുക. പലരുടേയും സ്വപ്‌നങ്ങള്‍ ഇവിടെ തളിരിട്ടപ്പോള്‍ ചില സുഹൃത്തുക്കളുടെ ഓര്‍മയിലേക്ക്‌ ഓടിയെത്താറുള്ളത്‌ നഷ്ടസ്വപ്‌നങ്ങളുടെ ചിറകടിയാണ്‌.
വേനല്‍മഴ, മഞ്ഞ്‌, വെയില്‍, പൂക്കാലം........
ഋതുഭേദങ്ങള്‍ക്കൊപ്പം കടന്നുപോയ നാളുകള്‍........
നടന്നുതീര്‍ത്ത ദൂരങ്ങള്‍.........
കൊഴിഞ്ഞുവീണ ഇന്നലെകള്‍......
മറഞ്ഞുപോയ മുഖങ്ങള്‍........

2003ന്റെ ആദ്യപകുതി പിന്നിടുമ്പോഴാണ്‌ എന്‍.എസ്‌.എസ്‌ കോളജിന്റെ പുതിയമുഖം പ്രകടമാകുന്നത്‌. ചിറ്റൂര്‍മുക്കിലെ ഇടുങ്ങിയ ജീവിതത്തില്‍ നിന്നും വിശാലതയുടെ ലോകത്തേക്കൊരു ചുവടുമാറ്റം. വാടക കെട്ടിടത്തില്‍ നിന്നും സ്വന്തമാരു സുരക്ഷിത സ്ഥാനത്ത്‌ കോളജ്‌ നിലയുറപ്പിച്ചു-മഠത്തില്‍ക്കാവ്‌. വയലേലകളുടെ ഓരംചേര്‍ന്നു മഠത്തില്‍കാവ്‌ ഭഗവതി ക്ഷേത്രത്തോടു ചേര്‍ന്നു ഈശ്വരചൈതന്യം നിറഞ്ഞുനില്‍ക്കുന്ന പ്രദേശത്ത്‌ തലയുറപ്പോടെ എന്‍.എസ്‌്‌.എസ്‌ കോളജും മുന്‍ധാരയിലേക്ക്‌. പുതിയ കോളജ്‌ കെട്ടിത്തിന്റെ ഉദ്‌ഘാടന മാമാങ്കം ആഘോഷപൂര്‍വമാണ്‌ അധ്യാപക- വിദ്യാര്‍ഥി കുടുംബം കൊണ്ടാടിയത്‌. ഒരുരാത്രി നീണ്ടുനിന്ന കലാപരിപാടികള്‍ക്കായി ആഴ്‌ചകള്‍ നീണ്ടുനിന്ന പരിശ്രമം. ഹോ!!!!! ഓര്‍മകള്‍ക്കു വീണ്ടും മധുരമേറി വരികയാണ്‌. നാടകവും മൈമും ദേശഭക്തിഗാനവും സിനിമാറ്റിക്‌ ഡാന്‍സും നൃത്തവും സംഗീതവും നര്‍മവുമെല്ലാം കോളജ്‌ അന്തേവാസികളുടെ കൈകളില്‍ സുരക്ഷിതം. അതിനാല്‍ തന്നെ കോളജ്‌്‌ മാനേജ്‌മെന്റിനു ഉദ്‌ഘാടനം കൊഴുപ്പിക്കാന്‍ പുറംലോകത്തെ ആശ്രയിക്കേണ്ടിവന്നില്ല. വര്‍ണവൈവിധ്യത്താലും നടനചാരുതയാലും യുവമിഥുനങ്ങള്‍ വേദിയില്‍ വര്‍ണവിസ്‌മയം തീര്‍ത്തപ്പോള്‍ സദസുപോലും ഇളകിയാടി. ജ്യോതി ടീച്ചറും(മാത്സ്‌) രാജി ടീച്ചറും അനൂപ്‌ സാറും ദീപ ടീച്ചറും ഞങ്ങളുടെ കലാമികവ്‌ പുറത്തെടുക്കാന്‍ നന്നായി പരിശ്രമിച്ചിരുന്നു. ആ പരിശ്രമം ഒരുപരിധി വരെ വിജയം കാണുകയും ചെയ്‌തു. ചുരുക്കം പറഞ്ഞാല്‍ കോളജ്‌ ഉദ്‌ഘാടനം തകൃത തിമൃത തെയ്‌!!!!!!
പൊട്ടക്കിണറ്റില്‍ കിടന്ന തവള പുറംലോകത്തെത്തിയ അനുഭവമായിരുന്ന ചിറ്റൂര്‍മുക്കില്‍ നിന്നും മഠത്തില്‍ക്കാവിലേക്കുള്ള മാറ്റം. കൂട്ടില്‍ നിന്നും രക്ഷപെട്ട്‌്‌ വിശാലതയിലേക്ക്‌ ഊളിയിട്ട്‌ പറന്ന പഞ്ചവര്‍ണക്കിളികളായി ഞങ്ങള്‍ ഓരോരുത്തരും മാറി. വളരെ വേഗത്തില്‍ ഞങ്ങള്‍ മഠത്തില്‍ക്കാവിനേയും നെഞ്ചിലേറ്റി. കോന്നിയില്‍ ബസിറങ്ങി ആണ്‍പെണ്‍ വിത്യാസമില്ലാതെ പരസ്‌പരം കിന്നാരം പറഞ്ഞുള്ള യാത്രകള്‍. ചൈനാമുക്ക്‌ പിന്നിട്ട്‌ വയലിനേ കീറിമുറിച്ച ടാറിട്ട റോഡിലൂടെ കൂളിര്‍മയുള്ള കാറ്റിനെ തഴുകി വെള്ളരിപ്രാവുകളോടും കൊറ്റിയോടും കിന്നാരം പറഞ്ഞുള്ള യാത്ര ഒരുതവണ കൂടി അനുഭവിച്ചറിയാന്‍ കൊതിക്കാത്തവര്‍ നമ്മുടെ സൗഹൃദ വലയത്തില്‍ ഉണ്ടാകില്ല.

പോയകാലം പോലെ തന്നെ നമ്മളും
ഒരു വേനലറുതിയില്‍ കണ്ടുമുട്ടി

ഒരുപാടുനാള്‍ ഒന്നുപെയ്യാന്‍ കാത്തുനിന്നൊടുവില്‍

ഒരു പുതുമഴക്കാലം നമ്മളില്‍ പൊടിപ്പിച്ച്‌,
ഒരുനീണ്ട വസന്തത്തിന്റെ ശുഭ്രദിനങ്ങളില്‍ അന്യോനമറിഞ്ഞ്‌,

വീണ്ടുമൊരു മഞ്ഞുകാലത്തില്‍ നാമുണരുകയാണ്‌

ഇനി വരാനിരിക്കുന്ന ഗ്രീഷ്‌മത്തിന്റെ
തെളിനീരുറവകളെ വരവേല്‍ക്കുവാനായ്‌,
ഉള്ളിലൊരിത്തിരി ചന്ദനഗന്ധം ബാക്കിവയ്‌ക്കാനായി............

നമുക്കീ സൗഹൃദ കൂട്ടായ്‌മയില്‍ ഒത്തുചേരാം!!!!!!!!!!!!!!!!

ഒരുവട്ടം കൂടി,,,,,,,,,,,,,,,,,,,

കൌമാരകാലത്തെ കോളേജ് ദിനങ്ങളെപ്പറ്റിയാകട്ടെ ഇത്തവണ..........................







സ്നേഹമെന്നത് എത്ര വിചിത്രമായ വികാരമാണ്..
അത് നമ്മുടെ ഹൃദയത്തെ ഒരേ സമയം കുത്തിനോവിക്കുകയും മധുരം പുരട്ടുകയും ചെയ്യുന്നു.



അറിയാതെ മനസ്സില്‍ നിറയുന്ന ആര്‍ദ്രമായ വികാരം…!! 
ആര്‍ക്കും ആരോടും തോന്നാവുന്ന അനിര്‍വ്വചനീയമായ അനുഭൂതി…!! 
അകലങ്ങളില്‍ നിന്നും വിരുന്നെത്തി അറിയാതെ മനസ്സിനെ ഉണര്‍ത്തും അലിഞ്ഞു ചേരും ഹൃദയത്തില്‍ അമൃതമഴയായ് പൊഴിയും അളവില്ലാതെ കൊടുക്കുമ്പോഴും അതിരുകളില്ലാതെ മോഹിക്കും…!!
 അതിനായ്‌ മാത്രം കേഴും…!! 
അവസാനം മറവിയുടെ ഒരേട്‌, അല്ലെങ്കില്‍ നോവിക്കുമൊരു വാക്ക് ആ നിര്‍മലമായ പുസ്തകത്തില്‍ അശാന്തിയുടെ ചിത്രങ്ങള്‍ കോറിയിട്ട് ആത്മാവില്‍ വേദന നിറച്ച് അകന്നകന്നു പോകുന്നു…!! അഴകാര്‍ന്ന അനുഭൂതി അഴലാല്‍ നിറച്ച് ആരോടും പറയാതെ….!!





സ്നേഹവും വിശ്വാസവും പങ്കു വെക്കുന്നതിനോപ്പം

പരസ്പരം  ഉള്ള പ്രശ്നങ്ങളും ചര്‍ച്ച  ചെയ്യുവാന്‍ ,,,,,,,,


ഒത്തുകൂടാന്‍ ഒരു വേദി ...... എല്ലവേരയും സ്വാഗതം  ചെയ്തു




  കൊള്ളുന്നു ,,,,,,,,,

2002 -2005 ഇലക്ട്രോണിക്സ്നുള്ള  എന്‍റെ  സമര്‍പ്പണം  

FrIeNdShIp HuNtErS



നിങ്ങള്‍ അറിഞ്ഞില്ലേ!!!!!!!!!!!!!!!!
ഒരു ചെറിയ ഇടവേളയ്‌ക്കു ശേഷം അവര്‍ തിരിച്ചുവരുന്നു............
പഴയ സൗഹൃദം പുതുക്കുവാനും പുതിയവ സൃഷ്ടിക്കാനും



ബി.ബി.എ ബാച്ചിന്റെ അമരക്കാര്‍

(തള്ളേ യെവന്‍മാര്‍ പുലികള്‌ തന്നെ കേട്ടാ)


പലര്‍ക്കും സ്‌നേഹമെന്നത്‌ പാത്രത്തിലെ വെള്ളം പോലെയാണ്‌. അവരതിനെ അന്നന്നത്തെ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു. ഞങ്ങള്‍ക്കു നിങ്ങളോടുള്ള സ്‌നേഹം തടാകം പോലെയാണ്‌.സൗഹൃദ തടാകത്തില്‍ നീരാടാന്‍ ഏവര്‍ക്കും സ്വാഗതം.
2002-2005 ബി.ബി.എ
ബാച്ചിനു വേണ്ടിയുള്ള എന്റെ സമര്‍പ്പണം

ബി ബി എ 2002-2005


ഉടന്‍ പ്രതീക്ഷിക്കുക!!!!!!

ഉടന്‍ പ്രതീക്ഷിക്കുക!!!!!!

ആക്ഷന്‍ റൊമാന്‍സ്‌ കോമഡി ത്രില്ലര്‍

എന്‍.എസ്‌.എസ്‌ കോളജ്‌ ജീവിതത്തില്‍ പിന്നിട്ട വഴികളിലേക്ക്‌ ഒരു മടക്കയാത്ര(രണ്ടാം ഭാഗം)

കഥ, തിരക്കഥ, സംഭാഷണം, സംവിധാനം- എച്ച്‌ സുധീര്‍(ബി.ബി.എ, 2002-2005)

വിതരണം- മന്നം മെമ്മോറിയല്‍ എന്‍.എസ്‌.എസ്‌ കോളജ്‌ ഗ്രൂപ്പ്‌

നിര്‍മാണം- അനോജ്‌ ആര്‍ നായര്‍

Friday, April 29, 2011

സൗഹൃദത്തിനു മരണമില്ല

ഞങ്ങളുടെ മനസുകള്‍ ഓര്‍മകളില്‍
നിന്നെ

തിരയുകയാണ്‌

അരുണ്‍- നീ ഇന്നും ഞങ്ങളുടെ കൂടെയുണ്ട്‌. ഞങ്ങളുടെ സന്തോഷത്തിലും ദുഖത്തിലും നിന്നെക്കുറിച്ചുള്ള ഓര്‍മകള്‍ ഇന്നും മധുരമേകുന്ന ഓര്‍മകളായി നിലനില്‍ക്കുന്നു. രണ്ടുവര്‍ഷത്തെ ചുരുങ്ങിയ കാലയളവില്‍ നീ ഞങ്ങള്‍ക്കു സമ്മാനിച്ചത്‌ അളക്കാന്‍ കഴിയാത്ത ആത്മബന്ധം. അകാലത്തില്‍ പൊലിഞ്ഞുപോയ നിന്‍ ഓര്‍മകള്‍ എന്നും ഞങ്ങളുടെയുള്ളില്‍ കെടാതെ നിലനില്‍ക്കും സുഹൃത്തേ.
സൗഹൃദം.....
അന്യോന്യമറിയുന്ന മനസ്സുകളെ പരസ്‌പരം കൊരുത്തിരിക്കുന്ന കാണാച്ചരട്‌
കൊടുക്കല്‍ വാങ്ങലുകളില്ലാതെ, ലാഭനഷ്ടങ്ങളില്ലാതെ, ഹൃദയം ഹൃദയത്തെ അറിയുന്ന നേര്‌.
സ്‌നേഹം- അതിരുകളില്ലാത്ത ആത്മബന്ധം, അതിനു മരണമില്ല.
സ്‌നേഹത്തോടെ ,
എന്‍.എസ്‌.എസ്‌ കോളജ്‌ സഹപാഠികള്‍

Wednesday, April 27, 2011

ബി എസ് സി ഇലക്ട്രോണിക്സ് 2002-2005


ജിവിതത്തിന്റെ മുന്നോട്ടുള്ള  യാത്രയില്‍ കരുതും  ഊര്‍ജ്ജവും പകരുന്നതില്‍ കലാലയ ജിവിതത്തില്‍  നിന്നും ആര്‍ജ്ജിക്കുന്ന അറിവിന്‌ ഒരു വലിയ  പങ്കു ഉണ്ടെന്നു ഇപ്പോഴാണ്‌ മനസ്സിലായത്. എം  എം എന്‍ എസ് എസ്  എന്നാ കലാലയത്തില്‍  നിന്നും പഠിച്ച് (ചുമ്മാ) ഇറങ്ങിയിട്ട് ഏകദേശം ആറു വര്‍ഷത്തോളംമാകുന്നു. 
പ്ലസ്‌ ടു എന്നാ കടമ്പ കഴിഞ്ഞ് ഇന്നി അടുത്തത്  ബി കോമിനു  ചേര്‍ന്നു പത്തനംതിട്ടയില്‍ പഠിക്കാന്‍ തിരുമാനിച്ചപ്പോള്‍  ആണ്  മാത്രുഭുമി പത്രത്തിലെ പരസ്യം അച്ഛന്‍ കണ്ടത്. പുതിയതായി എന്‍ എസ് എസിന്റെ കിഴില്‍ കോന്നിയില്‍ ഒരു കലാലയം ആരംഭിച്ചിരിക്കുന്നു എന്ന്‌ അറിഞ്ഞത്. വേറൊരു കാര്യം കൂടി ഉണ്ടായിരുന്നു ഈ കലാലയത്തില്‍  എന്‍റെ മകന്‍ പഠിച്ച മതി എന്ന്‌ അച്ഛന്‍ തിരുമാനിക്കാന്‍ ... ഞങ്ങളുടെ  കുടുബത്തിലെ എല്ലാരും ബഹുമാനിക്കുന്ന ദേവരാജന്‍ സര്‍ ആയിരുന്നു  പ്രിന്‍സിപ്പല്‍ . പിന്നെ  ഒന്നും തിരുമാനിച്ചില്ല എന്നയും  കൊണ്ട് ഈ കലാലയത്തില്‍  ചേര്‍ത്തു. അങ്ങനെ  ഞാനും ഇവിടുത്തെ ഒരു താരമായി ..

ഒരു കലാലയം എന്ന്‌ മനസ്സില്‍ ചിന്തിക്കുമ്പോള്‍ മനസ്സില്‍ കടന്നു വരുന്നത് ബഹുനില കെട്ടിടങ്ങളും വാകമരങ്ങളും ,,,,,,,, അങ്ങനെ കുറെ  കാര്യങ്ങള്‍ , അതില്‍ നിന്നും തിര്‍ത്തും വെത്യസ്ത മായിരുന്നു ഞങ്ങളുടെ ഈ കലാലയം. അതിനെ  കുറിച്ച് എന്‍റെ സുഹൃത്തുക്കള്‍ പറഞ്ഞിട്ടുണ്ട് . ഇത് അറിയാവുന്നത് ആദ്യത്തെ രണ്ടു  വര്‍ഷത്തെ കുട്ടികള്‍ക്ക്  മാത്രമാണ്. ബി എസ് സി ഇലക്ട്രോണിക്സ്  എന്ന വിഷയം  തിരഞ്ഞെടുത്തു പഠനം ആരംഭിക്കാന്‍ തിരുമാനിച്ചു . ആകെ പതിനൊന്നു കുട്ടികള്‍ , അതും കമ്പ്യൂട്ടര്‍ സയന്‍സ് വന്നവരയും  കൂടി എല്ക്ട്രോനിക്സില്‍ പിടിച്ചിരുത്തി  എണ്ണം പതിനോന്നാക്കി. കൂടെ ബി ബി ഏ എന്നൊരു ക്ലാസും  അവിടെ തുടക്കത്തില്‍ പത്തൊന്പത് പേര്‍ പിന്നെ മൂന്ന് പേര്‍ ഇത് ദേഹിക്കുല്ല എന്ന്‌ പറഞ്ഞ്  പിരിഞ്ഞു . രണ്ടു ക്ലാസ്സിലും കൂടി ഇരുപത്തി ഏഴു  പേര്‍ വല്ലിയൊരു  കലാലയം  സ്വപ്നം  കണ്ടു  നടന്നവര്‍ എത്തി ചേര്‍ന്നത്‌  ഇവിടയും ....








ഇലക്ട്രോണിക്സ്  ക്ലാസ്സില്‍  ഗിരീഷ്‌ ( ഗിരീഷ്‌ ചേട്ടന്‍ ) ,അനൂപ്‌ ,നിധിന്‍ ,രഞ്ജിത് ,അഭിലാഷ് ,അരുണ്‍ , ശ്രീദാസ് ,സുജിത് ,വിമല്‍ ,ഞാനും  പിന്നെ  ഞങ്ങളുടെ  ക്ലാസ്സിലെ  ഒരേ ഒരു തരുണി മണി സിന്ധുവും. ഡെസ്കിലും ബെജിലും ഇരുന്നു പഠിച്ചിട്ടു  ഇവിട എത്തിയപ്പോള്‍ ഒരു കസേരയുടെ വശത് പ്ലയിവുഡ്  അടിച്ച  ഒരു സിംഹാസനം കിട്ടി. അതില്‍ മനസ്സില്ലാ  മനസോടെ ഇരുപുറപിച്ചു ഞങ്ങളുടെ  കലാലയ ജീവിതം ആരംഭിക്കാന്‍ തിരുമാനിച്ചു. ആദ്യമായി എത്തിയ ആദ്യപികമാര്‍ രേശ്മി ടീച്ചറും പ്രിയതാ ടീച്ചറും പിന്നെ രണ്ടു ആദ്യപകരും ( ഇംഗ്ലീഷും, കണക്കും അവരുടെ പേരുകള്‍ ഓര്‍മ്മയില്ല ) ആയിരുന്നു .  പ്രിയത ടീച്ചറിന്റെ ക്ലാസ്സ്‌ ഒരു സംഭവം തന്നെ ആയിരുന്നു. അതോര്‍ക്കുമ്പോള്‍ ഇപ്പഴും ചിരി സഹിക്കാന്‍ കഴിയില്ല ..... എത്ര  പ്രാവശ്യം പിണങ്ങി ഇറങ്ങി പോയി ,,,  ഗിരീഷ് ചേട്ടന്‍ ആയിരുന്നു പ്രധാന പ്രതിപക്ഷം ..... ഒരുപാട് തവണ ക്ലാസ്സില്‍  നിന്നും ഇറങ്ങിപോയി പ്രതിഷേധം  അറിയിച്ചതും പ്രിയത ടീച്ചര്‍ ആയിരുന്നു. ഒരുപാട് ഓര്‍മ്മകള്‍  നിറഞ്ഞു  നില്‍ക്കുന്ന  ഒരു കലാലയം  തന്നെ യാണ് എന്‍ എസ് എസ് ,,,,, ഇന്നിയും  ഒരുപാട് പറയുവാനുണ്ട്  ,,,,,  അതുമായി  ഞാന്‍  പിന്നിട്  വരാം ...


സ്നേഹത്തോടെ ....................
                               അനോജ് 

Tuesday, April 26, 2011

ബി എസ് സി ബയോടെക്നോളജി 2003 -2006

കലാലയം,, ജീവിതത്തിന്റെ ഏറ്റവും ധന്യവും സന്തോഷപൂര്‍ണവുമായ കാലം... സൌഹൃദവും പ്രണയവും ചെറിയ നൊമ്പരങ്ങളും ഓര്‍മകളും നഷ്ടസ്വപ്നങ്ങളും എല്ലാം സമ്മാനിക്കുന്ന സരസ്വതീ നിലയം ..മന്നം മെമ്മോറിയല്‍ എന്‍ എസ് എസ് കോളേജ് .....ഏതര്‍ത്തത്തിലും ദൈവീക ചൈതന്യം നിറഞ്ഞു നിന്നിരുന്ന ഒരു കലാലയം തന്നെ ആയിരുന്നു.

സ്കൂള്‍ ജീവിതം കഴിഞ്ഞു ഒരുപാട് പ്രദീക്ഷകലോടെയാണ് ഞങ്ങളെല്ലാവരും ഈ കോളേജില്‍ എത്തിയത് …
2002അവിടെ തുടക്കത്തില്‍ ഉണ്ടാരുന്നത് ഇലക്ട്രോണിക്സ്  
ബിബിയെ ആദ്യ ബാച്ച് കുട്ടികള്‍ മാത്രമാരുന്നു …ആയിരങ്ങള്‍ പഠിക്കുന്ന കലാലയങ്ങള്‍ കണ്ടു വളര്‍ന്നു അത്തരം കോളേജില്‍ പഠിക്കണമെന്ന് സ്വപ്നം കണ്ടു പക്ഷെ പല കാരണങ്ങളാല്‍ ഈ കലാലയത്തിലേക്ക് വന്നടുക്കുകയായിരുന്നു ..എന്നാല്‍ ആയിരം വേണ്ട ഈ ചെറിയ കൂട്ടം മതിയെന്ന് കരുതി എല്ലാരും ഒതുങ്ങി കൂടി ….എന്ന് കരുതിയെങ്കില്‍ തെറ്റി …എല്ലാരും ആഘോഷിച്ചു ആര്‍ത്തു വിളിച്ചു പെട്ടെന്ന് തന്നെ എല്ലാരും നല്ല കൂട്ടുകാരായി …ഒരുപാട് കുസൃതികള്‍ കട്ടി പാറി പറന്നു നടന്നു ..നിയമം എതിര്‍ക്കുന്ന ഒന്നാണ് റാഗിങ്ങ്, റാഗിങ്ങില്ലാതെ എന്ത് കോളേജ് ..ആദ്യ ബാച്ച് കുട്ടികലെന്തു ചെയ്യും …ആ വിഷമം തീര്‍ക്കാനായി ഒരല്പം കുസൃതി നിറഞ്ഞ റാഗ്ഗിംഗ് രാജി ടീച്ചര്‍ന്റെതായിരുന്നു …
-- രണ്ടാം വര്ഷം മുതലാണ് ബയോടെക്നോളജി ബാച്ച് തുടങ്ങിയത് അത് ഒരു പെണ്‍പട്ടാളം ആയിരുന്നു ...അതെ അങ്ങനെ ഞങ്ങളുടെ കോളേജ് വളരുകയാണ് ..
തുടക്കം ചിറ്റൂര്‍ മുക്കിലുള്ള ഒരു പഴയ വാടക കെട്ടിടങ്ങളില്‍ ആയിരുന്നെങ്ങിലും അത് പിന്നീട് മടത്തികാവിലേക്കു മാറ്റി അവിടെ ക്ഷേത്രത്തിന്റെ അകമ്പടിയായി ഒരു നമ നിറഞ്ഞ കലാലയം ...ദേവരാജന്‍ സര്‍ ...അദ്ധേഹത്തിന്റെ പേര് എടുത്തു പറയേണ്ട കാര്യമാണ് ...കലയോട് ഒരുപാടു അഭിനിവേശം വെച്ച് പുലര്‍ത്തുന്ന സര്‍ ഈ കലാലയത്തിന്റെ വളര്‍ച്ചക്ക്  വേണ്ടി ആത്മാര്‍ഥമായി ശ്രമിച്ചിരുന്നു ...അങ്ങനെ ഞങ്ങളുടെ കോളേജ് പടി പടി ആയി ഉയര്‍ന്നു ...എം ജി കലോല്‍ത്സവം എത്തി ..വന്പന്മാര്‍ കൊമ്പു കോര്‍ക്കുന്ന ഉത്സവം ...ആര്ര്‍പ്പുവിളികളും ആകൊഷങ്ങലോടും കൂടി ഞങ്ങളുടെ കൊളേജും പോയി കാലടിയില്‍ വര്ഷം 2003 ...വമ്പന്‍മാര്‍  ഒരുപാടു ഐറ്റം അവതരിപ്പിച്ചപ്പല്‍ ഞങ്ങളുടെ ഫോക് ഗ്രൂപ്പ്‌ ഡാന്‍സും "കേരളം കേരളം " എന്ന് തുടങ്ങുന്ന ഗ്രൂപ്പ്‌ സോങ്ങുമായി ഞങ്ങളും അരങ്ങേറി ...പട്ടാഭിഷേകം സിനിമയിലെ ആനകുട്ടിയെ പോലെ വന്പന്മാര്‍ക്കിടയില്‍ ഞങ്ങളും തെറ്റില്ലാതെ എ ഗ്രടോട് കൂടി തിളങ്ങി തിരിച്ചു വച്ച് .."ലജ്ജാവതിയെ നിന്റെ കള്ളകടക്കന്നില്‍ " എന്ന ഹിറ്റ്‌ സോങ്ങിന്റെ അകമ്പടിയില്‍ ആ കലോത്സവ യാത്ര ആ കലാലയത്തിന്റെ വളര്‍ച്ചയുടെ വെറും തുടക്കം മാത്രമായിരുന്നു ...വളരെ കുറച്ചു പേര്‍ മാത്രമുണ്ടാരുന്നത് കൊണ്ടാവാം എല്ലാവരും ഒരുപോലെ പ്രധാനപെട്ടതയിരുന്നു ആ കലാലയത്തിനു... എതൊരു രക്ഷിതാക്കള്‍ക്കും കടിഞ്ഞൂല്‍ കുട്ടികളോട് ഒരു പ്രത്യേക സ്നേഹം ഉണ്ടാകും ...ഈ കലാലയത്തിന്റെ കടിഞ്ഞൂല്‍ സന്തതികളിലെ SAP എന്ന വിളിക്കുന്ന ത്രിമൂര്തിക്കളിലെ അരുണിന്റെ വിയോഗം എല്ലാവര്ക്കും ഒരു നേര്‍ത്ത തെങ്ങലോട് കൂടി മാത്രമേ ഓര്‍ക്കാന്‍ പറ്റുകയുള്ളു....ഞങ്ങളുടെ ഒരുപാട് സന്തോഷങ്ങള്‍ക്ക്‌ കണ്ണ് തട്ടതിരിക്കനാണോ വിധി ഞങ്ങളുടെ കൂട്ടത്തില്‍ നിന്നും തട്ടി എടുത്തത്‌ ....അറിയില്ല..
അങ്ങനെ കാലം കടന്നു പോയി ഇന്ന് പത്തനംതിട്ടയിലെ പേരുകേട്ട നല്ലൊരു കലാലലയമായി ഞങളുടെ കലാലലയവും വളര്‍ന്നു കഴിഞ്ഞു ...
വിജയപൂര്‍വമായി 9 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ അവിടെ നിന്നും വിജയകരമായി ഒരുപാട്പേര്‍ പഠിച്ചിറങ്ങി ... വര്‍ണാഭമായ ആ ലോകത്ത് നിന്നും തിരക്ക് നിറഞ്ഞ ജീവിതത്തിലേക്ക് എല്ലാവരും പതിയെ നടന്നിറങ്ങി ...എന്നിട്ടു സ്നേഹമായ് ഒരുപാട് ഓര്‍മ്മകള്‍ പങ്ക് വയ്ക്കാന്‍.. ഇപ്പോളുള്ള നമ്മളുടെ ജീവിതത്തിന്റെ ചില നിമിഷങ്ങളെങ്ങിലും ........

സ്നേഹപൂര്‍വ്വം

വാണി വി നായര്‍  - ബി എസ് സി ബയോടെക്നോളജി 2003 -2006

Monday, April 25, 2011

ബി ബി എ 2002 -2005


നമ്മുടെ  കലാലയത്തിന്റെ  ആദ്യ  വര്‍ഷ  വിദ്യാര്‍ത്ഥിയും നമ്മുടെ  സുഹൃത്തുമായ സുധീര്‍  എഴുതിയ ഒരു വിവരണം .....

കയ്‌പും മധുരവുമേറിയ ജീവിതയാത്രയില്‍ ഓരോ വര്‍ഷവും പിന്നിടുമ്പോഴും പിന്നിട്ട വഴിദൂരത്തിന്റെ ഓര്‍മകള്‍ മനസ്സില്‍ കൂടുകൂട്ടുകയാണ്‌. ബിരുദപഠനത്തിനായി കോന്നി മന്നം മെമ്മോറിയല്‍ എന്‍.എസ്‌.എസ്‌്‌ കോളജില്‍ ചെലവഴിച്ച മൂന്നുവര്‍ഷത്തിന്റെ അനുഭവങ്ങള്‍ക്കപ്പുറം നഷ്ടപ്പെട്ടുപ്പോയ സൗഹൃദത്തിന്റേയും സ്‌നേഹത്തിന്റേയും വേരുകളാണ്‌ ഞാനവിടെ ഇപ്പോള്‍ തിരയുന്നത്‌. ജീവിത യാത്രയുടെ തിരക്കുകളില്‍ ഒരു പിന്‍വിളിക്കു കാത്തുനില്‍ക്കാന്‍ പോലും മിനക്കെടാറില്ല നാമാരും. കോന്നിയിലെ വിദ്യാദാതാവിന്റെ മടിത്തട്ടിലേക്ക്‌ വര്‍ഷത്തിലൊരു മടക്കം ഏറെ ആഗ്രഹിച്ചിരുന്നു. ജീവിതമെന്ന ആഴക്കടലില്‍ അകപ്പെട്ടതിനാലാകാം അതിനുള്ള ശ്രമങ്ങള്‍ പലപ്പോഴും വിജയംകണ്ടില്ല. റബറിന്റേയും മാവിന്റേയും പഴുത്തിലകള്‍ വീണ മുറ്റത്തുകൂടി വെറുതെയൊരു നടത്തം ആഗ്രഹിക്കാത്തവരും ചുരുക്കമാണ്‌. കൗമാര ജീവിതം മധുരമുള്ളതാക്കിയ കോളജിനെ കുറിച്ചുള്ള ഓര്‍മകള്‍ക്ക്‌ കുതിരശക്തിയാണ്‌. ആ ഓര്‍മകളില്‍ മറവിയുടെ ആഴങ്ങളിലൊളിച്ചുവച്ച പലതും ഉണരാറുണ്ട്‌. ഓര്‍മയുടെ ചെറുസ്‌പന്ദനത്തിനും നമ്മെ ജീവിതത്തിലേക്കു മടക്കിക്കൊണ്ടുവരാനാകും എന്ന സത്യത്തെയാണ്‌ അവിടെ ഞാന്‍ തിരിച്ചറിയുന്നതും. കണ്ടുമറന്ന മുഖങ്ങളേക്കാള്‍ അവര്‍ എനിക്കു പകുത്തുനല്‍കിയ ചില നിമിഷങ്ങളാണ്‌ അവിടെ ജീവന്‍വയ്‌ക്കുന്നത്‌. എന്തായാലും ഞാന്‍ കുറേവര്‍ഷങ്ങള്‍ പിന്നിലേക്ക്‌ സഞ്ചരിക്കാന്‍ ആഗ്രഹിക്കുകയാണ്‌.
2002ന്റെ ആദ്യപകുതി പിന്നിടുമ്പോഴാണ്‌ ഞങ്ങള്‍ എന്‍.എസ്‌.എസ്‌ കോളജിന്റെ കടിഞ്ഞൂല്‍ കുട്ടികളായി രംഗപ്രവേശം ചെയ്യുന്നത്‌. ഞങ്ങള്‍ എന്നു പറയുമ്പോള്‍ അധികമൊന്നുമില്ല കേട്ടോ- മനുകൃഷ്‌ണന്‍, സുബീഷ്‌, സോണി, സുധീര്‍, രഞ്‌ജിത്‌, സുജിത്‌, രതീഷ്‌, സജു, അരുണ്‍, പ്രശാന്ത്‌്‌, ജേക്കബ്‌, ധനുഷ്‌, ദിവ്യ, സിനു ബി നായര്‍, ലക്ഷ്‌മി, രശ്‌മി, സരിത, ശാന്തി, ദിവ്യ ബാലകൃഷ്‌ണന്‍ ഇത്രയുംപേര്‍.
ബി.ബി.എ എന്ന കോഴ്‌സ്‌ പിടിക്കാത്തതോ കൊണ്ടോ കാലാവസ്ഥയിലുണ്ടായ വ്യതിയാനമോ ആവാം ജേക്കബും ധനുഷും ദിവ്യബാലകൃഷ്‌ണനും പിന്നീടു വേറെ വഴിതേടിപ്പോയി. ക്ലാസ്‌ റൂമില്‍ ജനബാഹുല്യം കുറവായിരുന്നതിനാല്‍ വളരെപ്പെട്ടെന്നു തന്നെ എല്ലാവര്‍ക്കും പരസ്‌പരം മനസുകളില്‍ ഇടംനേടാനും കഴിഞ്ഞു. കൗമാരത്തില്‍ നിന്നും യുവത്വത്തിലേക്കുള്ള വ്യതിയാനം- അതൊരു അനുഭവം തന്നെയാണ്‌. ഞങ്ങള്‍ക്കൊപ്പം മറ്റൊരു ബാച്ചുകൂടി ഉണ്ടായിരുന്നു-ബി എസ്‌.സി ഇലക്ട്രോണിക്‌സ്‌. അവരെ ഞാനിവിടെ മനപ്പൂര്‍വം വിസ്‌മരിക്കുവല്ല കേട്ടോ. അവരും ഞങ്ങളുടെ ഉറ്റമിത്രങ്ങള്‍ തന്നെ. അവരുടെ കഥ ഞാന്‍ പിന്നാലെ പറയാം.
കോന്നി എന്‍.എസ്‌.എസ്‌ കോളജ്‌ എന്നു കേള്‍ക്കുമ്പോള്‍ ഇപ്പോള്‍ എല്ലാവരുടേയും മനസില്‍ ഓടിയെത്തുന്നതു ചൈനാമുക്കിനു സമീപം വയലേലകളോടു ഓരംചേര്‍ന്നു ഈശ്വരചൈതന്യം നിറഞ്ഞ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കുന്ന വലിയ കെട്ടിടങ്ങളാണ്‌. എന്നാല്‍ എല്ലാവരും പറയുന്നതുപോലെ ഈ കോളജിനും ഒരു ഭൂതകാലമുണ്ടായിരുന്നു. പരാധീനതയുടേയും ദുരിതത്തിന്റേയും നാളുകള്‍ പേറിയുള്ള ഒരുവര്‍ഷം. അന്നു ഈ കാണുന്ന സൗന്ദര്യമോ സമ്പത്തോ പാവം എന്‍.എസ്‌.എസ്‌ കോളജിനു ഉണ്ടായിരുന്നില്ല. എന്നിരുന്നാലും സ്‌നേഹത്തിനും സന്തോഷത്തിനും യാതൊരു കുറവുമില്ലായിരുന്നു കേട്ടോ. പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ കോന്നിയില്‍ നിന്നും രണ്ടുകിലോമീറ്റര്‍ മാറി ചിറ്റൂര്‍മുക്കിലാണ്‌ എന്‍.എസ്‌.എസ്‌ കോളജ്‌ പ്രവര്‍ത്തനം ആരംഭിക്കുന്നത്‌. റോഡില്‍ നിന്നും നോക്കിയാല്‍ ഇന്നും കാണാന്‍ കഴിയും അലുമിനീയം ഷീറ്റു മേഞ്ഞ ഒരു ചെറിയ കെട്ടിടം. തുടക്കത്തില്‍ രണ്ടു ബാച്ചുകള്‍(ബി.ബി.എ, ബി എസ്‌.സി) മാത്രമുള്ളതിനാല്‍ ആ കൊച്ചുകെട്ടിടം ഞങ്ങള്‍ക്കു സ്വര്‍ഗമായിരുന്നു. അധ്യാപകരുടെ സ്‌നേഹപൂര്‍വമുള്ള ഇടപെടീലും കൊച്ചുകൊച്ചു തമാശകളും കുസൃതികളും ചേര്‍ന്നപ്പോള്‍ കടന്നുപോയത്‌ സന്തോഷത്തിന്റെ ദിനങ്ങള്‍. കോഴഞ്ചേരിയില്‍ നിന്നുള്ള ദേവരാജന്‍ സാറായിരുന്നു കോളജിന്റെ പ്രിന്‍സിപ്പല്‍. അല്‍പം ദേഷ്യക്കാരനെങ്കിലും വിദ്യാര്‍ഥികളോടു അദ്ദേഹത്തിനു പ്രത്യേക സ്‌നേഹമുണ്ടായിരുന്നു. ഇക്കാരണത്താലാകാം ഞങ്ങളുടെ ചെറിയ ചെറിയ കുസൃതികളോടു അദ്ദേഹം കണ്ണടച്ചതും. അയ്യോ? ഞാന്‍ അധ്യാപകരെ പരിചയപ്പെടുത്തിയില്ല അല്ലേ. പരിചയപ്പെടുത്താനാണെങ്കില്‍ മൂന്നുവര്‍ഷത്തിനിടെ വന്നവരും പോയവരുമായി ഒരുപാടുണ്ട്‌ ട്ടോ. രാജി ടീച്ചര്‍, ജ്യോതി ടീച്ചര്‍(രണ്ടുപേര്‍), സൂസന്‍ ടീച്ചര്‍, രഘുസാര്‍, അനൂപ്‌ സാര്‍, രശ്‌മി ടീച്ചര്‍, ലത ടീച്ചര്‍, ദീപ ടീച്ചര്‍, അനീഷ്‌ സാര്‍...........(ബാക്കിയുള്
ളവരെ മറന്നതല്ല) ഇങ്ങനെയൊരു നീണ്ടനിര തന്നെ. പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതു കൊണ്ടാകാം(തമാശ) ഒരുവര്‍ഷം പിന്നിട്ടുപോയതു വളരെ വേഗത്തിലാണ്‌. കോളജിലേക്ക്‌ പുതിയ ബാച്ചുകള്‍ വരുന്നതും കാത്തുള്ള ദിനങ്ങളായിരുന്നു പിന്നീടങ്ങോട്ട്‌. പലതരത്തിലുള്ള ലക്ഷ്യങ്ങളും മനസില്‍ സൂക്ഷിച്ചിരുന്നതിനാല്‍ ഞങ്ങളുടെ ചെറിയ പട പഴയതിലും ഉഷാറായി. എന്നാല്‍ പുതിയ ബാച്ച്‌ എത്തിയതോടെ ഞങ്ങള്‍ക്കു പ്രമോഷനായി. ഞങ്ങളോടുള്ള അധ്യാപകരുടെ വിശ്വാസ്യത കൊണ്ടാവാം ഞങ്ങളെ(ബി.ബി.എ, ബി.എസ്‌.സി) സമീപത്തുള്ള മറ്റൊരു വീട്ടിലേക്ക്‌ (ചെറിയൊരു ഭാര്‍ഗവീനിലയം തന്നെ) അവര്‍ പറിച്ചുനട്ടു. ആദ്യം അംഗീകരിക്കാനായില്ലെങ്കിലും അതൊരു ഞങ്ങള്‍ക്കു വലിയൊരു നേട്ടം തന്നെയായി. എന്താണന്നല്ലേ- കോളജ്‌ ഓഫീസ്‌ പഴയ കെട്ടിടത്തിലായിരുന്നു. അധ്യാപകര്‍ പുതിയ വീട്ടിലേക്ക്‌ എത്തണമെങ്കില്‍ 300 മീറ്ററെങ്കിലും നടക്കണം. എന്തു തരികിട കാട്ടിയാലും ആരും അറിയില്ല. നിരവധി മുറികളുള്ള വീട്ടില്‍ രണ്ടു റൂമുകള്‍ മാത്രമാണ്‌ ക്ലാസിനായി ഉപയോഗിച്ചത്‌. ബാക്കി മുറികള്‍ ഞങ്ങളുടെ അധീനതയിലുമായി. പലപ്പോഴും അധ്യാപകരെ പറ്റിച്ചു ഈ മൂറികളില്‍ കയറിയിരുന്നത്‌ ഇപ്പോഴും ചിരിക്കു വകനല്‍കുന്നുണ്ട്‌. പുതിയ ബാച്ചിന്റെ വരവോടെ ഇടവേളകളില്‍ ഞങ്ങള്‍ക്കും തിരക്കേറി. മറ്റൊന്നുമല്ല അവരുടെ മുന്നില്‍ ചേട്ടന്‍മാരും ചേച്ചിമാരും ആകാനുള്ള അവസരമല്ലേ. അതു പരമാവധി മുതലെടുത്തു. ഞങ്ങളുടെ ഇടവേളകളെ ഏറ്റവുമധികം വെറുത്തിരുന്നത്‌ ബയോടെക്‌നോളജി വിദ്യാര്‍ഥികളാവും. മറ്റൊന്നുമല്ല കേട്ടോ അവിടെ പെണ്‍കുട്ടികളുടെ അതിപ്രസരം അല്‍പം കൂടുതലായിരുന്നു. ഞങ്ങളുടെ അന്നത്തെ പ്രധാന ഇര അന്നു ഞാന്‍ ശാലിനി ശ്രീദേവി സുകുമാരി സോമന്‍ എന്നൊക്കെ വിളിക്കുന്ന ശാലിനിയായിരുന്നു. മറ്റൊന്നുമല്ല കേട്ടോ വന്ന ടൈമില്‍ അവള്‍ക്കല്‍പ്പം ജാഡ കൂടിയിരുന്നോ എന്നതായിരുന്നു കാരണം. പാവം അവളിന്നെന്റെ ബെസ്‌റ്റ്‌ ഫ്രണ്ടാണ്‌ കേട്ടോ. ഇപ്പോള്‍ ഭര്‍ത്താവുമൊന്നിച്ച്‌ കുവൈറ്റില്‍ സുഖജീവിതം നയിക്കുന്നു.
അങ്ങനെ നാള്‍ക്കുനാള്‍ കോളജിനു വളര്‍ച്ചയുമുണ്ടായി. ഓരോദിനം കഴിയുന്തോറും ഞങ്ങളുടെ കലാലയ ജീവിതത്തിലെ സന്തോഷവുമേറി. ഇതിനിടെ ഓണാഘോഷം, ക്രിസ്‌മസ്‌ സെലിബ്രേഷന്‍, പുതിയ കോളജ്‌ കെട്ടിടത്തിന്റെ ഉദ്‌ഘാടനം, മൈസൂര്‍ ടൂര്‍, ഭാര്‍ഗവി നിലയത്തിലെ ജീവിതം......... മധുരമുള്ള ഒരുപാട്‌ ദിനങ്ങള്‍ പിന്നെയും ഞങ്ങളെ തേടിയെത്തി.
നഷ്ടപ്രണയങ്ങളുടെ കൂടാരമാണ്‌ ഓരോ കലാലയങ്ങളും. പറഞ്ഞിട്ടും നഷ്ടപ്പെട്ട പ്രണയവും പറയാനാവാതെ പോയ ഇഷ്ടങ്ങളും മറവിയുടെ കെട്ടുപൊട്ടിച്ച്‌ അപ്രതീക്ഷിതമായ ഓടിയണയാറുണ്ട്‌ എന്നിലേക്ക്‌. അനിവാര്യമായ വിടപറയലുകളിലും തള്ളിപ്പറയലുകളിലുമാണ്‌ മിക്കപ്പോഴും പ്രണയസ്വപന്‌ങ്ങള്‍ അവസാനിക്കുക. എന്നാല്‍ നാളുകള്‍ക്കു ശേഷം ഒരു തിരിഞ്ഞുനോട്ടമാവുമ്പോള്‍ അവിടെ പകയുടെയോ നഷ്ടബോധത്തിന്റെയോ അതിപ്രസരമുണ്ടാവില്ല. അനുഭവങ്ങളുടെ കരുത്തില്‍ അവര്‍ പാകപ്പെട്ടിട്ടുണ്ടാവും.
ഒരു പകല്‍ കൂടി ഓര്‍മകളുടെ ചെപ്പും പേറി പ്രിയ കലാലയത്തില്‍ ചെലവഴിക്കാന്‍ തുടിക്കുകയാണെന്റെ ഹൃദയം. കോന്നിയില്‍ ബസ്സിറങ്ങി ചൈനാമുക്ക്‌ പിന്നിട്ടു വയലിനു മധ്യത്തിലൂടെ ഒരു അലസ നടത്തത്തിനായി കൊതിക്കുകയാണെന്റെ ഹൃദയം.
ഇതുവരെ ഞാന്‍ എന്റെ സുഹൃത്തുക്കളുടെ വ്യക്തിപരമായ വിവരങ്ങള്‍ ഒന്നുംതന്നെ പറഞ്ഞില്ല. പറയാന്‍ തുടങ്ങിയാല്‍ എന്റെ വാക്കുകള്‍ക്ക്‌ കടിഞ്ഞാണിടാന്‍ ആര്‍ക്കും കഴിയില്ല. മറ്റൊന്നുമല്ല ഞങ്ങള്‍ ഓരോരുത്തരും(ബോയ്‌സ്‌ & ഗേള്‍സ്‌) ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരുതരത്തില്‍ ഗുണകണങ്ങള്‍ ഏറെയുള്ളവരായിരുന്നു. സോണിയും രഞ്‌ജിതും മനുവും സുബീഷും കൊതുകും(രശ്‌മി), അരുണും ഞാനും ഹോ......പേരുകള്‍ ഓര്‍ക്കുമ്പോള്‍ തന്നെ ചിരിവരുന്നു. ആ കഥകള്‍ ഞാന്‍ പിന്നീടൊരു സമയത്ത്‌ നിങ്ങളുമായി പങ്കുവയ്‌ക്കാം.
പഴയ ക്ലാസ്‌ റൂമിന്റെ ജനാലഴികളില്‍ തെരുപ്പിടിച്ച്‌ അല്‍പ്പനേരം, വരാന്തയുടെ മാറില്‍ മൃദുവായി ചവിട്ടി, നടന്നുനീങ്ങുന്നത്‌ പഴയ കൗമാരക്കാരന്റെ മാനസികാവസ്ഥയിലേക്കാണ്‌. എതിരേ വരുന്ന സുന്ദരിയെ കമന്റടിച്ച്‌ അയല്‍ക്ലാസിലെ സുഹൃത്തുക്കള്‍ക്ക്‌ ഹായ്‌ പറഞ്ഞ്‌ പതിവ്‌ റൗണ്ട്‌ കഴിഞ്ഞ്‌ സീറ്റിലേക്കു മടങ്ങിയിരുന്ന ആ മനോഹരമായ പഠനകാലം നിങ്ങളെ മാടിവിളിക്കാറുണ്ടോ എപ്പോഴെങ്കിലും. ഓര്‍മകള്‍ക്കു പോലും ജീവിതത്തില്‍ ഇടം കൊടുക്കാത്ത ഹതഭാഗ്യരാവാന്‍ ആരും കൊതിക്കാറില്ലെന്നാണ്‌ എന്റെ തോന്നല്‍. എന്നെങ്കിലും ഓര്‍മകളുടെ ഭാണ്ഡം അഴിച്ചുവയ്‌ക്കാനും മറന്നുപോയവ തിരികെ ലഭിക്കാനുമുള്ള ഒരവസരം ലഭിച്ചാല്‍ അതുപരമാവധി പ്രയോജനപ്പെടുത്താന്‍ നമുക്കു കഴിയുമോ.