ഞങ്ങളുടെ മനസുകള്‍ ഓര്‍മകളില്‍
നിന്നെ തിരയുകയാണ്
അരുണ്‍-
നീ ഇന്നും ഞങ്ങളുടെ കൂടെയുണ്ട്. ഞങ്ങളുടെ സന്തോഷത്തിലും ദുഖത്തിലും നിന്നെക്കുറിച്ചുള്ള ഓര്‍മകള്‍ ഇന്നും മധുരമേകുന്ന ഓര്‍മകളായി നിലനില്‍ക്കുന്നു. രണ്ടുവര്‍ഷത്തെ ചുരുങ്ങിയ കാലയളവില്‍ നീ ഞങ്ങള്‍ക്കു സമ്മാനിച്ചത് അളക്കാന്‍ കഴിയാത്ത ആത്മബന്ധം. അകാലത്തില്‍ പൊലിഞ്ഞുപോയ നിന്‍ ഓര്‍മകള്‍ എന്നും ഞങ്ങളുടെയുള്ളില്‍ കെടാതെ നിലനില്‍ക്കും സുഹൃത്തേ.
സൗഹൃദം.....
അന്യോന്യമറിയുന്ന മനസ്സുകളെ പരസ്‌പരം കൊരുത്തിരിക്കുന്ന കാണാച്ചരട്
കൊടുക്കല്‍ വാങ്ങലുകളില്ലാതെ, ലാഭനഷ്ടങ്ങളില്ലാതെ, ഹൃദയം ഹൃദയത്തെ അറിയുന്ന നേര്.
സ്‌നേഹം- അതിരുകളില്ലാത്ത ആത്മബന്ധം, അതിനു മരണമില്ല.
സ്‌നേഹത്തോടെ , എന്‍.എസ്.എസ് കോളജ് സഹപാഠികള്‍