ഓര്‍മ്മകളിലെ മഞ്ഞു പെയ്യുന്ന കാലം ..ആ കലാലയ ജീവിതം ...
വര്‍ണ്ണാഭമായ ഒരു ലോകം പ്രതീക്ഷിച്ച ഞങ്ങള്‍ ചെന്നെത്തിയത് ...
ആ കൊച്ചു കോളേജിന്‍റെ പടിവാതിലില്‍ ...ആളും ബഹളവും ആരവങ്ങളും ഒന്നും
ഇല്ലായിരുന്നിട്ടും ....
സ്നേഹത്തിന്‍റെയും ഒത്തൊരുമയുടെയും ആ കൊച്ചു കൂട്ടം മറക്കാനാകാത്ത കുറെ നല്ല
ഓര്‍മ്മകള്‍ സമ്മാനിച്ചു ഈ ചെറിയ ജീവിതത്തില്‍ ...ഒരിക്കലും തിരികെ കിട്ടാത്ത ആ നല്ല
ഇന്നലെകള്‍ ....
എന്തിനും ഏതിനും ഒന്നിച്ചുണ്ടായിരുന്നവര്‍..ഇന്ന് ലോകത്തിന്‍റെ പല ഭാഗങ്ങളിലേക്ക് പറിച്ചു
നടപ്പെട്ടിരിക്കുന്നു ...
എങ്കിലും എല്ലാവരും ഇവിടെ ഒത്തു കൂടിയതില്‍ അതിയായ സന്തോഷം ...
എല്ലാവര്‍ക്കും നന്മകള്‍ നേരുന്നു ......
സ്നേഹപൂര്‍വ്വം
വിമല്‍ ദേവ്