ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം......
എന്‍ ആത്മാവില്‍ നഷ്ട സുഗന്ധം.......
എന്‍ ആത്മാവില്‍ നഷ്ട സുഗന്ധം.......
നിശയുടെ നിശബ്ദയാമങ്ങളില്‍ സ്വപ്‌നങ്ങള്‍ക്കു തീവ്രത കൂടുതലാണ്. തീവ്രതയേറിയ ആ മായാലോകത്തേക്കുള്ള യാത്രയില്‍ പലപ്പോഴും എന്‍.എസ്.എസ് കോളജിനേക്കുറിച്ചുള്ള ഓര്‍മകളും മിന്നിമറയാറുണ്ട്. ഹൃദയത്തിന്റെ അഗാതതയില്‍ സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്നതും മനസില്‍ നിന്നും മായ്‌ച്ചുകളയാന്‍ തോന്നുന്നതുമായ ഒരുപിടി ഓര്‍മകള്‍ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നതിനൊപ്പം എന്നില്‍ നേര്‍ത്ത നൊമ്പരങ്ങളും പങ്കുവയ്‌ക്കാറുണ്ട്. ഒരുപക്ഷേ പലരുടേയും ജീവിതത്തിന്റെ വഴിത്തിരിവായ നിമിഷങ്ങളാവും എന്‍.എസ്.എസ് കോളജിലൂടെ ലഭിച്ചിട്ടുണ്ടാവുക. പലരുടേയും സ്വപ്‌നങ്ങള്‍ ഇവിടെ തളിരിട്ടപ്പോള്‍ ചില സുഹൃത്തുക്കളുടെ ഓര്‍മയിലേക്ക് ഓടിയെത്താറുള്ളത് നഷ്ടസ്വപ്‌നങ്ങളുടെ ചിറകടിയാണ്.
വേനല്‍മഴ, മഞ്ഞ്, വെയില്‍, പൂക്കാലം........
ഋതുഭേദങ്ങള്‍ക്കൊപ്പം കടന്നുപോയ നാളുകള്‍........
നടന്നുതീര്‍ത്ത ദൂരങ്ങള്‍.........
കൊഴിഞ്ഞുവീണ ഇന്നലെകള്‍......
മറഞ്ഞുപോയ മുഖങ്ങള്‍........
2003ന്റെ ആദ്യപകുതി പിന്നിടുമ്പോഴാണ് എന്‍.എസ്.എസ് കോളജിന്റെ പുതിയമുഖം പ്രകടമാകുന്നത്. ചിറ്റൂര്‍മുക്കിലെ ഇടുങ്ങിയ ജീവിതത്തില്‍ നിന്നും വിശാലതയുടെ ലോകത്തേക്കൊരു ചുവടുമാറ്റം. വാടക കെട്ടിടത്തില്‍ നിന്നും സ്വന്തമാരു സുരക്ഷിത സ്ഥാനത്ത് കോളജ് നിലയുറപ്പിച്ചു-മഠത്തില്‍ക്കാവ്. വയലേലകളുടെ ഓരംചേര്‍ന്നു മഠത്തില്‍കാവ് ഭഗവതി ക്ഷേത്രത്തോടു ചേര്‍ന്നു ഈശ്വരചൈതന്യം നിറഞ്ഞുനില്‍ക്കുന്ന പ്രദേശത്ത് തലയുറപ്പോടെ എന്‍.എസ്‌്.എസ് കോളജും മുന്‍ധാരയിലേക്ക്. പുതിയ കോളജ് കെട്ടിത്തിന്റെ ഉദ്‌ഘാടന മാമാങ്കം ആഘോഷപൂര്‍വമാണ് അധ്യാപക- വിദ്യാര്‍ഥി കുടുംബം കൊണ്ടാടിയത്. ഒരുരാത്രി നീണ്ടുനിന്ന കലാപരിപാടികള്‍ക്കായി ആഴ്‌ചകള്‍ നീണ്ടുനിന്ന പരിശ്രമം. ഹോ!!!!! ഓര്‍മകള്‍ക്കു വീണ്ടും മധുരമേറി വരികയാണ്. നാടകവും മൈമും ദേശഭക്തിഗാനവും സിനിമാറ്റിക് ഡാന്‍സും നൃത്തവും സംഗീതവും നര്‍മവുമെല്ലാം കോളജ് അന്തേവാസികളുടെ കൈകളില്‍ സുരക്ഷിതം. അതിനാല്‍ തന്നെ കോളജ്‌് മാനേജ്‌മെന്റിനു ഉദ്‌ഘാടനം കൊഴുപ്പിക്കാന്‍ പുറംലോകത്തെ ആശ്രയിക്കേണ്ടിവന്നില്ല. വര്‍ണവൈവിധ്യത്താലും നടനചാരുതയാലും യുവമിഥുനങ്ങള്‍ വേദിയില്‍ വര്‍ണവിസ്‌മയം തീര്‍ത്തപ്പോള്‍ സദസുപോലും ഇളകിയാടി. ജ്യോതി ടീച്ചറും(മാത്സ്) രാജി ടീച്ചറും അനൂപ് സാറും ദീപ ടീച്ചറും ഞങ്ങളുടെ കലാമികവ് പുറത്തെടുക്കാന്‍ നന്നായി പരിശ്രമിച്ചിരുന്നു. ആ പരിശ്രമം ഒരുപരിധി വരെ വിജയം കാണുകയും ചെയ്‌തു. ചുരുക്കം പറഞ്ഞാല്‍ കോളജ് ഉദ്‌ഘാടനം തകൃത തിമൃത തെയ്!!!!!!
പൊട്ടക്കിണറ്റില്‍ കിടന്ന തവള പുറംലോകത്തെത്തിയ അനുഭവമായിരുന്ന ചിറ്റൂര്‍മുക്കില്‍ നിന്നും മഠത്തില്‍ക്കാവിലേക്കുള്ള മാറ്റം. കൂട്ടില്‍ നിന്നും രക്ഷപെട്ട്‌് വിശാലതയിലേക്ക് ഊളിയിട്ട് പറന്ന പഞ്ചവര്‍ണക്കിളികളായി ഞങ്ങള്‍ ഓരോരുത്തരും മാറി. വളരെ വേഗത്തില്‍ ഞങ്ങള്‍ മഠത്തില്‍ക്കാവിനേയും നെഞ്ചിലേറ്റി. കോന്നിയില്‍ ബസിറങ്ങി ആണ്‍പെണ്‍ വിത്യാസമില്ലാതെ പരസ്‌പരം കിന്നാരം പറഞ്ഞുള്ള യാത്രകള്‍. ചൈനാമുക്ക് പിന്നിട്ട് വയലിനേ കീറിമുറിച്ച ടാറിട്ട റോഡിലൂടെ കൂളിര്‍മയുള്ള കാറ്റിനെ തഴുകി വെള്ളരിപ്രാവുകളോടും കൊറ്റിയോടും കിന്നാരം പറഞ്ഞുള്ള യാത്ര ഒരുതവണ കൂടി അനുഭവിച്ചറിയാന്‍ കൊതിക്കാത്തവര്‍ നമ്മുടെ സൗഹൃദ വലയത്തില്‍ ഉണ്ടാകില്ല.
പോയകാലം പോലെ തന്നെ
നമ്മളും ഒരു വേനലറുതിയില്‍ കണ്ടുമുട്ടി
ഒരുപാടുനാള്‍ ഒന്നുപെയ്യാന്‍ കാത്തുനിന്നൊടുവില്‍
ഒരു പുതുമഴക്കാലം നമ്മളില്‍ പൊടിപ്പിച്ച്,
ഒരുനീണ്ട വസന്തത്തിന്റെ ശുഭ്രദിനങ്ങളില്‍ അന്യോനമറിഞ്ഞ്,
വീണ്ടുമൊരു മഞ്ഞുകാലത്തില്‍ നാമുണരുകയാണ്
ഇനി വരാനിരിക്കുന്ന ഗ്രീഷ്‌മത്തിന്റെ
തെളിനീരുറവകളെ വരവേല്‍ക്കുവാനായ്,
ഉള്ളിലൊരിത്തിരി ചന്ദനഗന്ധം ബാക്കിവയ്‌ക്കാനായി............
നമുക്കീ സൗഹൃദ കൂട്ടായ്‌മയില്‍ ഒത്തുചേരാം
കാലത്തിന്റെ അരങ്ങില്‍ നാമിവിടെ
വീണ്ടും ഒരുമിക്കുകയാണ്.............
തീരം തേടിയുള്ള യാത്രകളില്‍,
പിന്നിട്ട വഴികളില്‍,
കണ്ടുമുട്ടിയ ഒരുപാട് മുഖങ്ങള്‍.........
എക്കാലവും ഓര്‍ത്തിരിക്കാന്‍
ചില സൗഹൃദങ്ങള്‍......
അളവറ്റ ആഹ്ലാദത്തിന്റെ
മറക്കാനാവാത്ത ദിനങ്ങള്‍.....
നിനച്ചിരിക്കാതെ നേരിടേണ്ടി
വന്ന ദുരിതങ്ങളുടെ
ശ്വാസംമുട്ടിക്കുന്ന
നിസ്സഹായമായ നിമിഷങ്ങള്‍.......
ഓര്‍ക്കാതെ കൈവന്ന സൗഭാഗ്യങ്ങള്‍.....
എന്നും തണലായ് നിന്ന
സുഹൃത്തുക്കള്‍......
ഇരുളടഞ്ഞ വീഥികളില്‍ ഇന്നും
പ്രത്യാശയുടെ തിരിനാളമായ്
കത്തിനില്‍ക്കുന്ന ദൈവസാന്നിധ്യം....
കാലം പിന്നെയും മുന്നോട്ട്....
ഇനിയുള്ളകാലം നമുക്ക്
ഒത്തൊരുമിച്ച് മുന്നേറാം.....
ഓട്ടേറെ വഴിത്തിരിവുകള്‍
നമുക്കായ് ചേര്‍ത്തുവച്ചുകൊണ്ട്....
സ്‌നേഹപൂര്‍വം
സുധീ