അക്ഷരമുറ്റത്തേക്ക് നമുക്ക് തിരിച്ചുവരാം

നഷ്ടപ്പെടലുകള്‍ ദൈവഹിതമാണ്. അതൊരിക്കലും തിരിച്ചുകിട്ടില്ലായെന്ന് ബോധ്യമായാല്‍ ഒരുനിമിഷത്തേക്കെങ്കിലും മനസിന്റെ താളം തെറ്റാത്തവര്‍ ഭൂലോകത്ത് ഉണ്ടാകില്ല. എന്നാല്‍ നമ്മില്‍ നിന്നും നഷ്ടപ്പെട്ടുപോവുകയും വീണ്ടും തിരിച്ചുകിട്ടണമെന്ന് നാം അതിരറ്റ് ആഗ്രഹിക്കുകയും ചെയ്യുന്ന നിമിഷങ്ങള്‍ നമ്മിലേക്ക് നാമറിയാതെ മടങ്ങിവന്നാലോ. ഹാ!!! ഇതില്‍പ്പരം സന്തോഷം എന്താണുള്ളത് അല്ലേ?. സുഹൃത്തുക്കളെ എങ്കില്‍ നിങ്ങള്‍ മനസ്സുതുറന്ന് സന്തോഷിക്കാന്‍ തയ്യാറായിക്കൊള്ളു.

നിങ്ങള്‍ ആഗ്രഹിക്കുന്ന ആ സുന്ദരനിമിഷങ്ങള്‍ അതേപടി തരാനാകില്ലെങ്കിലും ആ പഴയകാല ദിനങ്ങളിലേക്ക് നിങ്ങളുടെ മനസിനെ തുറന്നുവിടാനും നഷ്ടപ്പെട്ടുപോയ സൗഹൃദങ്ങള്‍ വീണ്ടെടുക്കാനും നാം സ്‌നേഹിച്ചിരുന്ന നമ്മേ സ്‌നേഹിച്ചിരുന്ന മനസുകളെ വീണ്ടും അടുത്തറിയാനും ഒരുദിനം പിറവിയെടുക്കുന്നു. കലാലയ ജീവിതത്തിന്റെ മധുരസ്‌മരണകള്‍ അയവിറക്കി പുതുമകള്‍ തേടിയുള്ള നമ്മുടെ ജീവിതം ഒരുതിരിച്ചുപോക്ക് ആഗ്രഹിക്കുന്നതില്‍ തെറ്റൊന്നുമില്ല. മന്നം മെമ്മോറിയല്‍ എന്‍.എസ്.എസ് കോളജ് അതിന്റെ ശതാബ്ദിയിലേക്ക് കടക്കുമ്പോള്‍ ഏറ്റവുമധികം സന്തോഷിക്കേണ്ടവര്‍ നമ്മളല്ലെ.

നാം നടന്നുപോയ മണല്‍ത്തരികള്‍, സൗഹൃദം പങ്കുവച്ച വരാന്തകള്‍, പരസ്‌പരം കലഹിച്ച് ചേര്‍ന്നുനിന്ന ജനാലകള്‍, ഇടവേളകളില്‍ നടന്നുനീങ്ങിയ ഇടനാഴികള്‍, കുസൃതികള്‍ കാട്ടിക്കൂട്ടിയ പിന്നാമ്പുറങ്ങള്‍, വായനയുടെ വാതായനം തുറന്നിട്ട ലൈബ്രറി, ഇങ്ങനെ നമ്മുടെ മനസില്‍ മായാതെ നിലനില്‍ക്കുന്ന ഒരായിരം നിമിഷങ്ങള്‍ സമ്മാനിച്ച അക്ഷരമുറ്റത്തേക്ക് നമുക്ക് തിരിച്ചുവരാം. ഏപ്രില്‍ മാസത്തില്‍ നടത്താന്‍ നിശ്ചയിച്ചിട്ടുള്ള പൂര്‍വവിദ്യാര്‍ഥി സംഗമത്തില്‍ നിങ്ങളുടെ ഓരോരുത്തരുടേയും പങ്കാളിത്തം ഞങ്ങള്‍ ആഗ്രഹിക്കുന്നു. നിമിഷങ്ങള്‍ക്ക് ലക്ഷങ്ങളുടെ വിലയുള്ള ഇക്കാലത്ത് സമയം കണ്ടെത്താന്‍ പ്രയാസമുള്ളവരുണ്ടാകും. എന്നാല്‍ നിങ്ങള്‍ ഒന്നുചിന്തിക്കുക- ലോകത്ത് ഇന്നേവരെ ആര്‍ക്കും വിലയിടാന്‍ പറ്റാത്ത ഒന്നാണ് സൗഹൃദം. ഈ അമൂല്യനിധി സ്വന്തമാക്കാനായി ഒരുദിവസം നിങ്ങള്‍ക്ക് മാറ്റിവച്ചൂടെ. നാം അറിഞ്ഞോ അറിയാതേയോ കാണാമറയത്തേക്ക് പോയ സുഹൃത്‌ബന്ധം ഊട്ടിയുറപ്പിക്കാന്‍ ഏവരും ഈ സംഗമത്തില്‍ പങ്കാളികളാകണമെന്ന് അഭ്യര്‍ഥിക്കുന്നു.

ഉടന്‍തന്നെ നടത്താന്‍ തീരുമാനിച്ചിരിക്കുന്ന ഈ പരിപാടിയിലേക്ക് നിങ്ങളുടെ വിലയേറിയ
നിര്‍ദേശങ്ങള്‍ ക്ഷണിച്ചുകൊള്ളുന്നു. ഒരുദിവസത്തേക്ക് പ്ലാന്‍ ചെയ്‌തിരിക്കുന്ന ഇവന്റിന്
നല്ലൊരു പേരും നിര്‍ദേശിക്കാന്‍ താല്‍പര്യം. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന അധ്യാപക- വിദ്യാര്‍ഥി സമൂഹം (നാട്ടിലുള്ളവരും വിദേശത്തുള്ളവരും) ദയവായി അവരുടെ ഫോണ്‍ നമ്പറുകളും അഡ്രസും ഇനിപറയുന്ന ഇ-മെയിലില്‍ അയച്ചുതരിക.
Anup - anupsbt@gmail.com
Anoj - anoj.nair4@gmail.com, +971509318249
Sudhi - Sudhikmmr@gmail.com, +919947359138
Abhilash - +919637577971
Sreedas - +919744685727
Sudhi - Sudhikmmr@gmail.com, +919947359138
Abhilash - +919637577971
Sreedas - +919744685727
ഏവരുടേയും സഹകരണം പ്രതീക്ഷിക്കുന്നു.
nice da .............. thank you
ReplyDelete