മന്നം മെമ്മോറിയല്‍ എന്‍ എസ് എസ് കോളേജ് കോന്നി , പത്തനംതിട്ട

മന്നം മെമ്മോറിയല്‍ എന്‍ എസ് എസ് കോളേജ് കോന്നി , പത്തനംതിട്ട
കാലത്തിന്‍റെ അരങ്ങില്‍ പിന്നിട്ട വഴികളില്‍ കണ്ട്മുട്ടിയ ഒരുപാടു മുഖങ്ങള്‍,എക്കാലവും ഓര്‍ത്തിരിക്കാന്‍ ചില സൗഹൃദങ്ങള്‍,അളവറ്റ ആഹ്ലാദത്തിന്റെ മറക്കാനാവാത്ത ദിനങ്ങള്‍,ശ്വാസംമുട്ടികുന്ന നിസ്സഹായ നിമിഷങ്ങള്‍, ഓര്‍ക്കാതെ കൈവന്ന സൗഭാഗ്യങ്ങള്‍.വിരല്‍തുമ്പില്‍ വീണുടഞ്ഞ സ്വപ്‌നങ്ങള്‍, എന്നും തണലായ്‌ നിന്ന ആദ്യപകരും സുഹൃത്തുക്കളും ,കാലം പിന്നെയും മുന്നോട്ട് !!!!!!!!!

Tuesday, January 10, 2012

അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ക്ഷണിക്കുന്നു

പ്രിയ സുഹൃത്തുക്കളെ,

കഴിഞ്ഞുപോയ കലാലയ ജീവിതത്തിലേക്ക്‌ ഒരു തിരിച്ചുപോക്ക്‌ ആഗ്രഹിക്കാത്ത ഹൃദയങ്ങള്‍ വിരളമാണ്‌. ഇണക്കവും പിണക്കവും പ്രണയവും വിരഹവും നേട്ടങ്ങളും നഷ്ടപ്പെടലുകളും സമ്മാനിച്ച്‌ നമ്മില്‍്‌ നിന്നും ഒരുപാട്‌ ദൂരേക്ക്‌ നടന്നുപോയ ആ കാലം. കലാലയ ജീവിതം ഓരോ മനസുകള്‍ക്കും എത്രയെത്രയോ മധുരമുള്ള നിമിഷങ്ങളാണ്‌ പകര്‍ന്നുനല്‍കിയിട്ടുണ്ടാവുക. ഇതാ വീണ്ടും നമ്മുടെ ആ കലാലയ മുറ്റത്ത്‌ ഒത്തുചേരാന്‍ ഫേസ്‌ ബുക്കിലെ സൗഹൃദ കൂട്ടായ്‌മ അവസരം ഒരുക്കുന്നു. ജീവിതത്തിന്റെ വിശാലമായ താഴ്‌വഴയിലേക്ക്‌ എത്തപ്പെട്ട നാം കടന്നുവന്ന വഴികളിലെ കാഴ്‌ചകളും നേരിട്ട അനുഭവങ്ങളും ഒന്നു പങ്കുവയ്‌ക്കുവാന്‍ ആഗ്രഹിക്കുന്നില്ലെ. എന്‍.എസ്‌.എസ്‌ കോളജിലെ പൂര്‍വവിദ്യാര്‍ഥി സംഗമത്തിലേക്ക്‌ എല്ലാ കൂട്ടുകാര്‍ക്കും സ്വാഗതം. ഉടന്‍തന്നെ നടത്താന്‍ തീരുമാനിച്ചിരിക്കുന്ന ഈ പരിപാടിയിലേക്ക്‌ നിങ്ങളുടെ വിലയേറിയ നിര്‍ദേശങ്ങള്‍ ക്ഷണിച്ചുകൊള്ളുന്നു. ഒരുദിവസത്തേക്ക്‌ പ്ലാന്‍ ചെയ്‌തിരിക്കുന്ന ഇവന്റിന്‌ നല്ലൊരു പേരും നിര്‍ദേശിക്കാന്‍ താല്‍പര്യം. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന അധ്യാപക- വിദ്യാര്‍ഥി സമൂഹം (നാട്ടിലുള്ളവരും വിദേശത്തുള്ളവരും) ദയവായി അവരുടെ ഫോണ്‍ നമ്പറുകളും അഡ്രസും ഇനിപറയുന്ന ഇ-മെയിലില്‍ അയച്ചുതരിക. 
Anup  - anupsbt@gmail.com
Anoj - anoj.nair4@gmail.com, +971509318249
Sudhi - Sudhikmmr@gmail.com,  +919947359138 
Abhilash - +919637577971
Sreedas - +919744685727



6 comments:

  1. nice work.....! miss u all

    ReplyDelete
  2. it sounds great"....am glad 2 c u all........

    ReplyDelete
  3. wishing all the success, really I miss this great chance to see all of you.

    ReplyDelete
  4. 'ഓര്‍മയിലെ മഞ്ചാടി മണികള്‍' എന്നായാലോ

    ReplyDelete
  5. ഹ ഹ ഹ ഓര്‍മയിലെ മരഞ്ചാടി മണികള്‍ എന്നാവും ചേരുക!!!!

    ReplyDelete