ഷാര്‍ജ: ചുരുങ്ങിയ കാലയളവിനുള്ളില്‍ കൊതുകില്‍(രശ്‌മി) കണ്ടെത്തിയ രൂപമാറ്റം ശാസ്‌ത്രലോകത്തെ ഞെട്ടിപ്പിക്കുന്നു. ശാസ്‌ത്രത്തിന്റെ ചരിത്രത്തില്‍ സംഭവിച്ചിട്ടില്ലാത്ത ഈ മാറ്റം ശാസ്‌ത്രലോകത്തെ ആകെ പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്. ഇങ്ങനൊയൊരു പ്രതിഭാസം തന്റെ ജീവിതത്തില്‍ ആദ്യമാണെന്നാണ് പ്രമുഖ കൊതുക് തത്വചിന്തകന്‍ മക്രോണി ഡിസൂസ അഭിപ്രായപ്പെട്ടത്. ഭീമാകാരന്‍മാരായ ദിനോസറുകള്‍ക്ക് പരിണാമം സംഭവിച്ച് ചെറുജീവികളായ പല്ലി, അരണ, ഓന്ത് തുടങ്ങിയ ജീവികളായതു പോലെ കൊതുകിന്റെ രൂപമാറ്റം പുതിയൊരു മാറ്റത്തിനു തുടക്കമാണെന്നാണ് ശാസ്‌ത്രലോകത്തിന്റെ വെളിപ്പെടുത്തല്‍. ചിലപ്പോള്‍ വരും കാലയളവില്‍ കൊതുകോറസ് എന്നൊരു പുതിയ ജീവിവര്‍ഗത്തിനു തുടക്കമാകാന്‍ ഈ മാറ്റത്തിനു സാധ്യതയുണ്ടെന്നും അവര്‍ വെളിപ്പെടുത്തുന്നു. ഇപ്പോള്‍ ഷാര്‍ജയില്‍ ശാസ്‌ത്രജ്ഞന്‍മാരുടെ പ്രത്യേക നിരീക്ഷണത്തിലാണ് ഈ ഭീമന്‍ കൊതുക്.
No comments:
Post a Comment