മന്നം മെമ്മോറിയല്‍ എന്‍ എസ് എസ് കോളേജ് കോന്നി , പത്തനംതിട്ട

കാലത്തിന്‍റെ അരങ്ങില്‍ പിന്നിട്ട വഴികളില്‍ കണ്ട്മുട്ടിയ ഒരുപാടു മുഖങ്ങള്‍,എക്കാലവും ഓര്‍ത്തിരിക്കാന്‍ ചില സൗഹൃദങ്ങള്‍,അളവറ്റ ആഹ്ലാദത്തിന്റെ മറക്കാനാവാത്ത ദിനങ്ങള്‍,ശ്വാസംമുട്ടികുന്ന നിസ്സഹായ നിമിഷങ്ങള്‍, ഓര്‍ക്കാതെ കൈവന്ന സൗഭാഗ്യങ്ങള്‍.വിരല്‍തുമ്പില്‍ വീണുടഞ്ഞ സ്വപ്‌നങ്ങള്‍, എന്നും തണലായ് നിന്ന ആദ്യപകരും സുഹൃത്തുക്കളും ,കാലം പിന്നെയും മുന്നോട്ട് !!!!!!!!!
Wednesday, May 25, 2011
ദുബൈയില്‍ വാഴകൃഷി പരീക്ഷിക്കാന്‍ മലയാളി യുവാവ്
സ്വന്തം ലേഖകന്‍
ദുബൈ: കേരളക്കരയില്‍ പരീക്ഷിച്ചു വിജയിച്ച വാഴക്കൃഷി മലയാളി യുവാവിന്റെ പരിശ്രമത്താല്‍ കടല്‍ കടന്നു ദുബൈ നഗരത്തിലും സജീവമാകുന്നു. പത്തനംതിട്ട ജില്ലയിലെ നാരങ്ങാനം പ്രശാന്തി ഭവനില്‍ രഞ്ജിത്(26) ആണ് വാഴയുടെ പേരും പെരുമയും ഇന്ത്യയുടെ അതിര്‍ത്തി കടത്തിയത്.
തന്റെ സ്വദേശമായ നാരങ്ങാനത്ത് വാഴക്കൃഷി പരീക്ഷിച്ചു വിജയം കണ്ടതിനേ തുടര്‍ന്നാണ് വിദേശത്തും വാഴക്കൃഷിയില്‍ ഒരുകൈ നോക്കാന്‍ രഞ്ജിത്ത് തുനിഞ്ഞിറങ്ങിയത്. അദ്യഘട്ടമെന്ന നിലയില്‍ അടുത്തിടെ അവധിക്കു നാട്ടില്‍വന്നു മടങ്ങിയപ്പോള്‍ കുറേ എത്തവാഴ വിത്തുകളുമായാണ് ഈ യുവാവ് ദുബൈയിലെത്തിയത്. വിവാഹം കഴിക്കണമെന്ന മോഹവുമായാണ് നാട്ടിലെത്തിയതെങ്കിലും പ്രതീക്ഷകള്‍ അസ്തമിച്ചതിനാല്‍ വാഴകൃഷിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. ജോലിക്കിടെ വീണുകിട്ടുന്ന ഒഴിവുവേളകളാണ് രഞ്ജിത് വാഴകൃഷി പരിപാലനത്തിനു തിരഞ്ഞെടുക്കുന്നത്. വാഴ പരിപാലനത്തില്‍ രഞ്ജിത്തിനുള്ള പ്രാഗല്‍ഭ്യം വാഴകൃഷിയിലും പ്രകടമായിട്ടുണ്ട്. ഏകദേശം ഒരാള്‍ പൊക്കത്തില്‍ പുഷ്ടിയോടെ വാഴകള്‍ വളര്‍ന്നിട്ടുണ്ട്. ദുബൈയിലെ താമസസ്ഥലത്തിനു സമീപം ദുബൈ ഷേക്കിന്റെ ഉടമസ്ഥതയിലുള്ള 25 സെന്റ് സ്ഥലം പാട്ടത്തിനെടുത്താണ് കൃഷിയിറക്കിയത്. കേരളത്തില്‍ നിന്നുമെത്തിക്കുന്ന ചാണകവും ചാരവുമാണ് വാഴയ്ക്ക് വളമായി ഉപയോഗിക്കുന്നതെന്ന് ഈ യുവാവ് പറയുന്നു. വരുംനാളുകളില്‍ പാളയംതോടന്‍, കദളി, പൂവന്‍, റോബസ്റ്റ തുടങ്ങിയ ഇനത്തിലുള്ള വാഴകളും തന്റെ തോട്ടത്തില്‍ നട്ടുവളര്‍ത്താനാണ് ഈ വാഴയുവാവിന്റെ നീക്കം. ആഗോള തലത്തില്‍ വാഴയുടെ പ്രശസ്തി പ്രചരിപ്പിക്കുന്നതിനൊപ്പം വാഴ പരിപാലനത്തില്‍ പുതിയൊരു വിപ്ലവത്തിനു തുടക്കമിടാനുമാണ് ഇയാളുടെ ലക്ഷ്യം. വിവിധ ഇനങ്ങളിലുള്ള വാഴകളെ കൂട്ടിയോചിപ്പിച്ച് സങ്കരയിനം വാഴകള്‍ കാര്‍ഷിക മേഖലയ്ക്കു സംഭാവന നടത്താനും ഇയാള്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്.
Saturday, May 14, 2011
Sunday, May 8, 2011
വേഷംമാറി തട്ടിപ്പ്; യുവാവിനെ പോലിസ് തിരയുന്നു
ദുബൈ: കേരളത്തിലും വിദേശരാജ്യങ്ങളിലും വേഷം മാറി തട്ടിപ്പു നടത്തുന്ന യുവാവിനെ പോലിസ് തിരയുന്നു. വേഷപ്രഛന്നനായി പെണ്‍കുട്ടികളുടെ ഹൃദയം കവരുന്ന ഈ വിരുതന്‍ ദുബൈ പോലിസിനും കേരള പോലിസിനും തലവേദന സൃഷ്ടിക്കുകയാണ്. ഒരേദിവസം വിത്യസ്‌ത വേഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്നതിനാല്‍ ഈ കോമളനെ വലയിലാക്കാന്‍ പോലിസിനും കഴിയുന്നില്ല. സുന്ദരികളായ പെണ്‍കുട്ടികളെ പ്രണയത്തിന്റെ പടുകുഴിയിലേക്ക് തള്ളിയിട്ടു കൈകൊട്ടി ചിരിക്കുന്ന യുവാവിനു പ്രണയിനികളുടെ ഒരു ശേഖരം തന്നെയുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിനു ലഭിച്ചിരിക്കുന്ന വിവരം. ഇയാളുടെ വിവിധ രൂപത്തിലുള്ള ഫോട്ടോകള്‍ പോലിസിനു ലഭിച്ചിട്ടുണ്ട്. ഈ ഫോട്ടോ ഉപയോഗിച്ചു അന്വേഷണം നടത്തിവരികയാണ് പോലിസ്. കോന്നി ചിറ്റൂര്‍മുക്ക് സ്വദേശിയായ സജു എന്നാണ് യുവാവിന്റെ പേരെന്നു അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. വയസ് നാല്‍പതിനോട് അടുക്കുന്നുണ്ടെങ്കിലും ഇപ്പോഴും 18കാരനാണെന്ന ഭാവത്തിലാണ് യുവാവ് പ്രണയത്തിന്റെ വല വിരിക്കുന്നത്. ബ്യൂട്ടി പാര്‍ലറുകളുടെ സഹായത്തോടെ മുഖം മിനുക്കി നടക്കുന്നതിനാല്‍ പാവം പെണ്‍കുട്ടികള്‍ ഈ പഹയന്റെ സൗന്ദര്യത്തിനു മുന്നില്‍ തലകുനിക്കും.


സജുവിന്റെ വിത്യസ്‌ത വേഷങ്ങള്‍



Subscribe to:
Posts (Atom)