
പുതിയ പ്രഭാതം വന്നെത്തി........
പുതിയൊരു നാളെയെ വരവേല്‍ക്കാം......
പുതിയ പ്രതീക്ഷകള്‍ നിറയട്ടെ ......
നമ്മില്‍ നന്മകള്‍ വളരട്ടെ ......
എല്ലാവരെയും സ്നേഹിക്കൂ ......
സ്നേഹം വിണ്ണില്‍ പടരട്ടെ ......
നീയും ഞാനും എന്നല്ല ......
നമ്മള്‍ എന്ന് പഠിച്ചീടാം ......
പുതുവത്സരം... പുതുനിര്‍ണ്ണയം...
പ്രതീക്ഷതന്‍... നവസായുജ്യം...
നിറസ്വപ്നങ്ങള്‍... പൂവണിയാനായ്...
പലവര്‍ണ്ണങ്ങള്‍ നാം ചേര്‍ക്കണം...
ആശകള്‍ നിരാശകള്‍...
ഇഴചേരും ചില വേളകളും...
വിസ്മയങ്ങള്‍ വിശ്വാസങ്ങള്‍...
അഴകേറും ചില ഓര്‍മകളും...
ഇത് സ്നേഹത്തിന്‍ നിറക്കുട്ടുകള്‍ ...നാം എന്നുമോര്‍ക്കണം...
പതറാതെ നാം ഉയരണം...
ലക്‌ഷ്യം സങ്കുലമാവുമ്പോള്‍...
നിര്‍ഭയം നാം മുന്നേറണം...
ഇത് വിജയത്തിന്‍ കല്‍പ്പടവുകള്‍...
നാം എന്നുമോര്‍ക്കണം...
കരയുവാനും ചിരിക്കുവാനും ചിന്തിക്കുവാനും
ഏറെ തന്നു കാലത്തിന്‍റെ കലണ്ടറില്‍ നിന്നും ഒരു താള്‍ കൂടി ചിന്തി എറിയപ്പെടുന്നു ,,,,