സംഘര്‍ഷം:കോന്നി എന്‍.എസ്.എസ്. കോളേജില്‍ രണ്ടുദിവസം ക്ലാസ്സില്ല
കോന്നി:മന്നം മെമ്മോറിയല്‍ എന്‍.എസ്.എസ്. കോളേജില്‍ എസ്.എഫ്.ഐ.- എ.ബി.വി.പി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് വ്യാഴം, വെള്ളി ദിവസങ്ങളില്‍ കോളേജില്‍ ക്ലാസ്സുകള്‍ ഉണ്ടായിരിക്കില്ലെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
കൊടിമരം നശിപ്പിച്ചതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തിനു കാരണം. ഈ വിഷയം ഉന്നയിച്ച് എസ്.എഫ്.ഐ. ക്കാര്‍ ബുധനാഴ്ച ഉച്ചയോടെ സമരംനടത്തി. കോളേജില്‍ ക്ലാസ്സുകള്‍ അവസാനിപ്പിച്ച് വിദ്യാര്‍ഥികളെ വിടാനുള്ള നീക്കത്തെ എ.ബി.വി.പി. പ്രവര്‍ത്തകര്‍ ചോദ്യംചെയ്തു. പോലീസ് എത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്