മന്നം മെമ്മോറിയല്‍ എന്‍ എസ് എസ് കോളേജ് കോന്നി , പത്തനംതിട്ട

കാലത്തിന്‍റെ അരങ്ങില്‍ പിന്നിട്ട വഴികളില്‍ കണ്ട്മുട്ടിയ ഒരുപാടു മുഖങ്ങള്‍,എക്കാലവും ഓര്‍ത്തിരിക്കാന്‍ ചില സൗഹൃദങ്ങള്‍,അളവറ്റ ആഹ്ലാദത്തിന്റെ മറക്കാനാവാത്ത ദിനങ്ങള്‍,ശ്വാസംമുട്ടികുന്ന നിസ്സഹായ നിമിഷങ്ങള്‍, ഓര്‍ക്കാതെ കൈവന്ന സൗഭാഗ്യങ്ങള്‍.വിരല്‍തുമ്പില്‍ വീണുടഞ്ഞ സ്വപ്‌നങ്ങള്‍, എന്നും തണലായ് നിന്ന ആദ്യപകരും സുഹൃത്തുക്കളും ,കാലം പിന്നെയും മുന്നോട്ട് !!!!!!!!!
Monday, June 27, 2011
Saturday, June 25, 2011
വിവാഹം ഭയന്നു ഒളിച്ചോടിയ യുവാവിനെ
കൈതക്കാട്ടില്‍ കണ്ടെത്തി
കണ്ടെത്തിയത് കാട്ടറബികള്‍
കണ്ടമാത്രയില്‍ ഒമ്പതാണെന്നു തെറ്റിദ്ധരിച്ചു
ഒമ്പതാണെന്നു തെറ്റിദ്ധരിച്ചു കൈതക്കാട്ടില്‍ നിന്നും കണ്ടെത്തിയ സുബ്ബു
ഒമാന്‍: വിവാഹം നിശ്ചയിച്ചതറിഞ്ഞ് മനോനില തെറ്റി ജോലിസ്ഥലത്തു നിന്നും ഒളിച്ചോടിയ യുവാവിനെ കണ്ടെത്തി. കലഞ്ഞൂര്‍ മാങ്കോട് വാഴപ്പാറയില്‍ സുബ്ബു എന്നറിയപ്പെടുന്ന സുബീഷി(26)നെയാണ് ഒമാനിലെ ഫൈറി കിര്‍ക്ജുവിനു സമീപമുള്ള ഫരോയി ദ്വീപിലെ കൈതത്തോട്ടത്തില്‍ നിന്നും കണ്ടെത്തിയത്. കഴിഞ്ഞ നാലുവര്‍ഷമായി പ്രവാസിജീവിതം നയിക്കുന്ന സുബ്ബു സുഹൃത്തുക്കളുമായോ നാട്ടുകാരുമായോ അടുത്തബന്ധം പുലര്‍ത്തിയിരുന്നില്ല. ഇതിനിടെ നാട്ടിലേക്കു മടങ്ങിയെത്തിയ ഇദ്ദേഹത്തെ വിവാഹം കഴിപ്പിക്കാനുള്ള വീട്ടുകാരുടെ ശ്രമം പാളിയിരുന്നു. വിദേശമണ്ണിനോടുള്ള അമിതമായ താല്‍പര്യവും സ്ത്രീവര്‍ഗത്തോടുള്ള വിരക്തിയുമാണ് ഇദ്ദേഹത്തെ വിവാഹമെന്ന ചിന്തകളില്‍ നിന്നും അകറ്റിനിര്‍ത്തിയത്. സ്‌കൂള്‍-കോളജ് തലങ്ങളില്‍ പഠിക്കുമ്പോള്‍ പോലും സുബ്ബു സഹപാഠികളായ വിദ്യാര്‍ഥിനികളുടെ മുഖത്തു(???) നോക്കാറില്ലായിരുന്നു. സമൂഹത്തിന്റെ ഉള്‍പ്പരപ്പിലേക്ക് ആഴ്ന്നിറങ്ങി അന്ധകാരബന്ധനമായ കോണുകളില്‍ നിന്നും ആക്രോശധ്വനികളായി ഉയരുന്ന ചലനങ്ങളിലൂടെ സഞ്ചരിച്ച് രാജ്യത്തിന്റെ ചടുലതാണ്ഡവ മനസുകളില്‍ നിന്നും നിര്‍ഗളിക്കുന്ന ഉദാത്തമായ പദങ്ങളെ ക്രോഡീകരിച്ച് കര്‍ണപുടങ്ങള്‍ തകരുമാറ് ലോകത്തിന്റെ നെറുകയിലേക്ക് വര്‍ഷിക്കാനുള്ള ആഗ്രഹവുമായി ജീവിതം മുന്നോട്ടുനീക്കവെയാണ് അപ്രതീക്ഷിതമായി സുബ്ബുവിനെ തേടി വിവാഹ വാര്‍ത്തയെത്തിയത്. മകന്റെ വഴിവിട്ട ജീവിതത്തിനു കടിഞ്ഞാണിടാന്‍ വിവാഹത്തിനു കഴിയുമെന്ന ധാരണയാണ്(ശുദ്ധ മണ്ടത്തരം) വീട്ടുകാരെ ഇങ്ങനെയൊരു നീക്കത്തിനു പ്രേരിപ്പിച്ചത്. വിവാഹം നിശ്ചയിച്ചത് അറിഞ്ഞതോടെ ഹാലിളകിയ സുബ്ബു മറ്റൊന്നും ആലോചിക്കാതെ ജോലി സ്ഥലത്തു നിന്നും കടന്നു ഫരോയി ദ്വീപിലെ കൈതത്തോട്ടത്തില്‍ അഭയം തേടുകയായിരുന്നു. തുടര്‍ന്നു കമ്പനി അധികൃതര്‍ ഒമാനിലെ പോലിസില്‍ പരാതി നല്‍കിയെങ്കിലും ഫലം കണ്ടില്ല. ഇതിനിടെ, കൈതത്തോട്ടത്തില്‍ ഹെലികോപ്ടറില്‍ എന്‍ഡോസള്‍ഫാന്‍ തളിക്കുകയും ഇതില്‍ നാലുതുള്ളി സുബ്ബുവിന്റെ തലയില്‍ വീഴുകയും ചെയ്തു. എന്‍സള്‍ഫാന്‍ തലയില്‍ വീണതോടെ സ്വബോധം നഷ്ടപ്പെട്ട സുബ്ബുവിനെ കൈതച്ചക്ക പറിക്കാനെത്തിയ കാട്ടറബികളാണ് കണ്ടെത്തിയത്. സുബ്ബുവിനെ കണ്ടമാത്രമില്‍ ഒമ്പതാണെന്നു(9) തെറ്റിദ്ധരിച്ച കാട്ടറിബകള്‍ ജീവന്‍ ഭയന്നു പോലിസിനു കൈമാറുകയായിരുന്നു.
Saturday, June 4, 2011
Subscribe to:
Posts (Atom)