മന്നം മെമ്മോറിയല്‍ എന്‍ എസ് എസ് കോളേജ് കോന്നി , പത്തനംതിട്ട

മന്നം മെമ്മോറിയല്‍ എന്‍ എസ് എസ് കോളേജ് കോന്നി , പത്തനംതിട്ട
കാലത്തിന്‍റെ അരങ്ങില്‍ പിന്നിട്ട വഴികളില്‍ കണ്ട്മുട്ടിയ ഒരുപാടു മുഖങ്ങള്‍,എക്കാലവും ഓര്‍ത്തിരിക്കാന്‍ ചില സൗഹൃദങ്ങള്‍,അളവറ്റ ആഹ്ലാദത്തിന്റെ മറക്കാനാവാത്ത ദിനങ്ങള്‍,ശ്വാസംമുട്ടികുന്ന നിസ്സഹായ നിമിഷങ്ങള്‍, ഓര്‍ക്കാതെ കൈവന്ന സൗഭാഗ്യങ്ങള്‍.വിരല്‍തുമ്പില്‍ വീണുടഞ്ഞ സ്വപ്‌നങ്ങള്‍, എന്നും തണലായ്‌ നിന്ന ആദ്യപകരും സുഹൃത്തുക്കളും ,കാലം പിന്നെയും മുന്നോട്ട് !!!!!!!!!

Thursday, December 22, 2011

ഹൃദയം നിറഞ്ഞ ക്രിസ്മസ് & പുതുവല്‍ത്സരാശംസകള്‍ ....!






പുതിയ പ്രഭാതം വന്നെത്തി........
പുതിയൊരു നാളെയെ വരവേല്‍ക്കാം...... 
പുതിയ പ്രതീക്ഷകള്‍ നിറയട്ടെ ...... 
നമ്മില്‍ നന്മകള്‍ വളരട്ടെ ...... 


എല്ലാവരെയും സ്നേഹിക്കൂ ...... 
സ്നേഹം വിണ്ണില്‍ പടരട്ടെ ...... 
നീയും ഞാനും എന്നല്ല ...... 
നമ്മള്‍ എന്ന് പഠിച്ചീടാം ......




പുതുവത്സരം... പുതുനിര്‍ണ്ണയം...
പ്രതീക്ഷതന്‍... നവസായുജ്യം...
നിറസ്വപ്നങ്ങള്‍... പൂവണിയാനായ്...
പലവര്‍ണ്ണങ്ങള്‍ നാം ചേര്‍ക്കണം...

ആശകള്‍ നിരാശകള്‍...
ഇഴചേരും ചില വേളകളും...
വിസ്മയങ്ങള്‍ വിശ്വാസങ്ങള്‍...
അഴകേറും ചില ഓര്‍മകളും...
ഇത് സ്നേഹത്തിന്‍ നിറക്കുട്ടുകള്‍ ‍...
നാം എന്നുമോര്‍ക്കണം...
നൊമ്പരം വന്നണയുമ്പോള്‍...
പതറാതെ നാം ഉയരണം...
ലക്‌ഷ്യം സങ്കുലമാവുമ്പോള്‍...
നിര്‍ഭയം നാം മുന്നേറണം...
ഇത് വിജയത്തിന്‍ കല്‍പ്പടവുകള്‍‍...
നാം എന്നുമോര്‍ക്കണം... 







ഓര്‍മ്മിക്കാനും  ഓമനിക്കാനും    ഒരുപാട് സമ്മാനങ്ങള്‍  തന്നുകൊണ്ട്  ഈ വര്‍ഷം കൂടി വിടവാങ്ങാന്‍  ഒരുങ്ങുന്നു ....
കരയുവാനും ചിരിക്കുവാനും  ചിന്തിക്കുവാനും  ഏറെ  തന്നു  കാലത്തിന്‍റെ  കലണ്ടറില്‍ നിന്നും  ഒരു താള്‍ കൂടി ചിന്തി  എറിയപ്പെടുന്നു ,,,,
ഒരു നല്ല  പുതുവര്‍ഷ  പുലരിയെ  വരവേല്‍ക്കാന്‍  എന്‍റെ   പ്രിയപെട്ടവര്‍ക്ക്   കഴിയട്ടെ  എന്ന പ്രാര്‍ത്ഥനയോടെ  എന്‍റെ  പുതുവല്‍ത്സര ആശംസകള്‍ .......

Friday, September 30, 2011

മാന്യ മിത്രമേ...................

മാന്യ മിത്രമേ ,

അറിവിന്റെ ജാലകം തുറക്കാന്‍ പടി കടന്നുവന്നവരെയെല്ലാം അക്ഷര ലക്ഷ ദിപങ്ങള്‍ളോരുക്കി 

സ്വാഗതമരുളിയ നമ്മുടെ സ്വരസ്വതിക്ഷേത്രമായ കോന്നി മന്നം മെമോറിയല്‍ എന്‍ എസ് എസ്
കലാലയത്തിന്റെ ശതാപ്തി സമാഗതമായിരിക്കുന്നു .... നേരിന്റെ പാതയില്‍ നമ്മെ നടത്തിയ ഗുരു
ശ്രേഷ്ഠര്‍ക്കും ലോകത്തിന്റെ വിവിധ തുറകളില്‍ കഴിയുന്ന ശിഷ്യന്മാര്‍ക്കും ഈ കലാലയ രുമുറ്റത്ത്‌
 വിണ്ടും ഒരുമിച്ചു കൂടുവാനും ഓര്‍മ്മകള്‍ പങ്കുവെക്കാനും ശതാപ്തി വര്‍ഷമായ 2012 ല്‍ നാം അവസരം
 ഒരുക്കേണ്ടതുണ്ട് .........

സംഗമം മാര്‍ച്ച്‌ / ഏപ്രില്‍ മാസം നടത്താന്‍ ആണ് ഉദേശിക്കുന്നത് ദിവസവും സമയവും എല്ലാ

 സുഹൃത്തുക്കളുടെ അഭിപ്രായം അറിഞ്ഞതിനു ശേഷം തിരുമാനിക്കാം ..... അഭിപ്രായം നിര്‍ദേശവും
 ക്ഷണിച്ചു കൊള്ളുന്നു .........

Wednesday, September 28, 2011

Thursday, August 11, 2011

ഇത്രേം ഒക്കെ ആയോ ഇവിടെ ? നമ്മുടെ കോളേജും പുരോഗമിക്കുന്നുണ്ട്

സംഘര്‍ഷം:കോന്നി എന്‍.എസ്.എസ്. കോളേജില്‍ രണ്ടുദിവസം ക്ലാസ്സില്ല

കോന്നി:മന്നം മെമ്മോറിയല്‍ എന്‍.എസ്.എസ്. കോളേജില്‍ എസ്.എഫ്.ഐ.- എ.ബി.വി.പി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് വ്യാഴം, വെള്ളി ദിവസങ്ങളില്‍ കോളേജില്‍ ക്ലാസ്സുകള്‍ ഉണ്ടായിരിക്കില്ലെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

കൊടിമരം നശിപ്പിച്ചതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തിനു കാരണം. ഈ വിഷയം ഉന്നയിച്ച് എസ്.എഫ്.ഐ. ക്കാര്‍ ബുധനാഴ്ച ഉച്ചയോടെ സമരംനടത്തി. കോളേജില്‍ ക്ലാസ്സുകള്‍ അവസാനിപ്പിച്ച് വിദ്യാര്‍ഥികളെ വിടാനുള്ള നീക്കത്തെ എ.ബി.വി.പി. പ്രവര്‍ത്തകര്‍ ചോദ്യംചെയ്തു. പോലീസ് എത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്

കടപ്പാട് :മാതൃഭൂമി

Saturday, June 25, 2011

വിവാഹം ഭയന്നു ഒളിച്ചോടിയ യുവാവിനെ
കൈതക്കാട്ടില്‍ കണ്ടെത്തി

കണ്ടെത്തിയത് കാട്ടറബികള്‍

കണ്ടമാത്രയില്‍ ഒമ്പതാണെന്നു തെറ്റിദ്ധരിച്ചു



ഒമ്പതാണെന്നു തെറ്റിദ്ധരിച്ചു കൈതക്കാട്ടില്‍ നിന്നും കണ്ടെത്തിയ സുബ്ബു


ഒമാന്‍: വിവാഹം നിശ്ചയിച്ചതറിഞ്ഞ് മനോനില തെറ്റി ജോലിസ്ഥലത്തു നിന്നും ഒളിച്ചോടിയ യുവാവിനെ കണ്ടെത്തി. കലഞ്ഞൂര്‍ മാങ്കോട് വാഴപ്പാറയില്‍ സുബ്ബു എന്നറിയപ്പെടുന്ന സുബീഷി(26)നെയാണ് ഒമാനിലെ ഫൈറി കിര്‍ക്ജുവിനു സമീപമുള്ള ഫരോയി ദ്വീപിലെ കൈതത്തോട്ടത്തില്‍ നിന്നും കണ്ടെത്തിയത്. കഴിഞ്ഞ നാലുവര്‍ഷമായി പ്രവാസിജീവിതം നയിക്കുന്ന സുബ്ബു സുഹൃത്തുക്കളുമായോ നാട്ടുകാരുമായോ അടുത്തബന്ധം പുലര്‍ത്തിയിരുന്നില്ല. ഇതിനിടെ നാട്ടിലേക്കു മടങ്ങിയെത്തിയ ഇദ്ദേഹത്തെ വിവാഹം കഴിപ്പിക്കാനുള്ള വീട്ടുകാരുടെ ശ്രമം പാളിയിരുന്നു. വിദേശമണ്ണിനോടുള്ള അമിതമായ താല്‍പര്യവും സ്ത്രീവര്‍ഗത്തോടുള്ള വിരക്തിയുമാണ് ഇദ്ദേഹത്തെ വിവാഹമെന്ന ചിന്തകളില്‍ നിന്നും അകറ്റിനിര്‍ത്തിയത്. സ്‌കൂള്‍-കോളജ് തലങ്ങളില്‍ പഠിക്കുമ്പോള്‍ പോലും സുബ്ബു സഹപാഠികളായ വിദ്യാര്‍ഥിനികളുടെ മുഖത്തു(???) നോക്കാറില്ലായിരുന്നു. സമൂഹത്തിന്റെ ഉള്‍പ്പരപ്പിലേക്ക് ആഴ്ന്നിറങ്ങി അന്ധകാരബന്ധനമായ കോണുകളില്‍ നിന്നും ആക്രോശധ്വനികളായി ഉയരുന്ന ചലനങ്ങളിലൂടെ സഞ്ചരിച്ച് രാജ്യത്തിന്റെ ചടുലതാണ്ഡവ മനസുകളില്‍ നിന്നും നിര്‍ഗളിക്കുന്ന ഉദാത്തമായ പദങ്ങളെ ക്രോഡീകരിച്ച് കര്‍ണപുടങ്ങള്‍ തകരുമാറ് ലോകത്തിന്റെ നെറുകയിലേക്ക് വര്‍ഷിക്കാനുള്ള ആഗ്രഹവുമായി ജീവിതം മുന്നോട്ടുനീക്കവെയാണ് അപ്രതീക്ഷിതമായി സുബ്ബുവിനെ തേടി വിവാഹ വാര്‍ത്തയെത്തിയത്. മകന്റെ വഴിവിട്ട ജീവിതത്തിനു കടിഞ്ഞാണിടാന്‍ വിവാഹത്തിനു കഴിയുമെന്ന ധാരണയാണ്(ശുദ്ധ മണ്ടത്തരം) വീട്ടുകാരെ ഇങ്ങനെയൊരു നീക്കത്തിനു പ്രേരിപ്പിച്ചത്. വിവാഹം നിശ്ചയിച്ചത് അറിഞ്ഞതോടെ ഹാലിളകിയ സുബ്ബു മറ്റൊന്നും ആലോചിക്കാതെ ജോലി സ്ഥലത്തു നിന്നും കടന്നു ഫരോയി ദ്വീപിലെ കൈതത്തോട്ടത്തില്‍ അഭയം തേടുകയായിരുന്നു. തുടര്‍ന്നു കമ്പനി അധികൃതര്‍ ഒമാനിലെ പോലിസില്‍ പരാതി നല്‍കിയെങ്കിലും ഫലം കണ്ടില്ല. ഇതിനിടെ, കൈതത്തോട്ടത്തില്‍ ഹെലികോപ്ടറില്‍ എന്‍ഡോസള്‍ഫാന്‍ തളിക്കുകയും ഇതില്‍ നാലുതുള്ളി സുബ്ബുവിന്റെ തലയില്‍ വീഴുകയും ചെയ്തു. എന്‍സള്‍ഫാന്‍ തലയില്‍ വീണതോടെ സ്വബോധം നഷ്ടപ്പെട്ട സുബ്ബുവിനെ കൈതച്ചക്ക പറിക്കാനെത്തിയ കാട്ടറബികളാണ് കണ്ടെത്തിയത്. സുബ്ബുവിനെ കണ്ടമാത്രമില്‍ ഒമ്പതാണെന്നു(9) തെറ്റിദ്ധരിച്ച കാട്ടറിബകള്‍ ജീവന്‍ ഭയന്നു പോലിസിനു കൈമാറുകയായിരുന്നു.

Saturday, June 4, 2011

ആര്‍ട്സ് ക്ലബ്‌ ഉത്ഘാടനം ...2010

ആര്‍ട്സ് ക്ലബ്‌ ഉത്ഘാടനം ...





Wednesday, May 25, 2011


ദുബൈയില്‍ വാഴകൃഷി പരീക്ഷിക്കാന്‍ മലയാളി യുവാവ്


സ്വന്തം ലേഖകന്‍


ദുബൈ: കേരളക്കരയില്‍ പരീക്ഷിച്ചു വിജയിച്ച വാഴക്കൃഷി മലയാളി യുവാവിന്റെ പരിശ്രമത്താല്‍ കടല്‍ കടന്നു ദുബൈ നഗരത്തിലും സജീവമാകുന്നു. പത്തനംതിട്ട ജില്ലയിലെ നാരങ്ങാനം പ്രശാന്തി ഭവനില്‍ രഞ്ജിത്(26) ആണ് വാഴയുടെ പേരും പെരുമയും ഇന്ത്യയുടെ അതിര്‍ത്തി കടത്തിയത്.
തന്റെ സ്വദേശമായ നാരങ്ങാനത്ത് വാഴക്കൃഷി പരീക്ഷിച്ചു വിജയം കണ്ടതിനേ തുടര്‍ന്നാണ് വിദേശത്തും വാഴക്കൃഷിയില്‍ ഒരുകൈ നോക്കാന്‍ രഞ്ജിത്ത് തുനിഞ്ഞിറങ്ങിയത്. അദ്യഘട്ടമെന്ന നിലയില്‍ അടുത്തിടെ അവധിക്കു നാട്ടില്‍വന്നു മടങ്ങിയപ്പോള്‍ കുറേ എത്തവാഴ വിത്തുകളുമായാണ് ഈ യുവാവ് ദുബൈയിലെത്തിയത്. വിവാഹം കഴിക്കണമെന്ന മോഹവുമായാണ് നാട്ടിലെത്തിയതെങ്കിലും പ്രതീക്ഷകള്‍ അസ്തമിച്ചതിനാല്‍ വാഴകൃഷിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. ജോലിക്കിടെ വീണുകിട്ടുന്ന ഒഴിവുവേളകളാണ് രഞ്ജിത് വാഴകൃഷി പരിപാലനത്തിനു തിരഞ്ഞെടുക്കുന്നത്. വാഴ പരിപാലനത്തില്‍ രഞ്ജിത്തിനുള്ള പ്രാഗല്‍ഭ്യം വാഴകൃഷിയിലും പ്രകടമായിട്ടുണ്ട്. ഏകദേശം ഒരാള്‍ പൊക്കത്തില്‍ പുഷ്ടിയോടെ വാഴകള്‍ വളര്‍ന്നിട്ടുണ്ട്. ദുബൈയിലെ താമസസ്ഥലത്തിനു സമീപം ദുബൈ ഷേക്കിന്റെ ഉടമസ്ഥതയിലുള്ള 25 സെന്റ് സ്ഥലം പാട്ടത്തിനെടുത്താണ് കൃഷിയിറക്കിയത്. കേരളത്തില്‍ നിന്നുമെത്തിക്കുന്ന ചാണകവും ചാരവുമാണ് വാഴയ്ക്ക് വളമായി ഉപയോഗിക്കുന്നതെന്ന് ഈ യുവാവ് പറയുന്നു. വരുംനാളുകളില്‍ പാളയംതോടന്‍, കദളി, പൂവന്‍, റോബസ്റ്റ തുടങ്ങിയ ഇനത്തിലുള്ള വാഴകളും തന്റെ തോട്ടത്തില്‍ നട്ടുവളര്‍ത്താനാണ് ഈ വാഴയുവാവിന്റെ നീക്കം. ആഗോള തലത്തില്‍ വാഴയുടെ പ്രശസ്തി പ്രചരിപ്പിക്കുന്നതിനൊപ്പം വാഴ പരിപാലനത്തില്‍ പുതിയൊരു വിപ്ലവത്തിനു തുടക്കമിടാനുമാണ് ഇയാളുടെ ലക്ഷ്യം. വിവിധ ഇനങ്ങളിലുള്ള വാഴകളെ കൂട്ടിയോചിപ്പിച്ച് സങ്കരയിനം വാഴകള്‍ കാര്‍ഷിക മേഖലയ്ക്കു സംഭാവന നടത്താനും ഇയാള്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്.

ദുബൈയിലെ തന്റെ വാഴക്കൃഷി തോട്ടത്തില്‍ രഞ്ജിത്


നാരങ്ങാനത്ത് രഞ്ജിതിന്റെ ഉടമസ്ഥതയിലുള്ള വാഴത്തോപ്പിലെ ഭീമന്‍ വാഴക്കുല

Saturday, May 14, 2011

സൌഹൃദം

സൌഹൃദം. തൊട്ടടുത്തു തന്നെ പരസ്പരം കാണാനും കേള്‍ക്കാനും കഴിയുമെങ്കിലും തൊടാനും ഉപദ്രവിക്കാനും തേജോവധം ചെയ്യാനും അനുവദിക്കാത്ത അകലം. വേണ്ടിടത്തോളം കാലം ഒന്നിച്ചു കഴിയാനും വേണ്ടെന്നു തോന്നിയാല്‍ പിന്തിരിഞ്ഞു പോകാനുമുള്ള സ്വാതന്ത്ര്യമുള്ള അടുപ്പം.



Sunday, May 8, 2011

വേഷംമാറി തട്ടിപ്പ്‌; യുവാവിനെ പോലിസ്‌ തിരയുന്നു

ദുബൈ: കേരളത്തിലും വിദേശരാജ്യങ്ങളിലും വേഷം മാറി തട്ടിപ്പു നടത്തുന്ന യുവാവിനെ പോലിസ്‌ തിരയുന്നു. വേഷപ്രഛന്നനായി പെണ്‍കുട്ടികളുടെ ഹൃദയം കവരുന്ന ഈ വിരുതന്‍ ദുബൈ പോലിസിനും കേരള പോലിസിനും തലവേദന സൃഷ്ടിക്കുകയാണ്‌. ഒരേദിവസം വിത്യസ്‌ത വേഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്നതിനാല്‍ ഈ കോമളനെ വലയിലാക്കാന്‍ പോലിസിനും കഴിയുന്നില്ല. സുന്ദരികളായ പെണ്‍കുട്ടികളെ പ്രണയത്തിന്റെ പടുകുഴിയിലേക്ക്‌ തള്ളിയിട്ടു കൈകൊട്ടി ചിരിക്കുന്ന യുവാവിനു പ്രണയിനികളുടെ ഒരു ശേഖരം തന്നെയുണ്ടെന്നാണ്‌ രഹസ്യാന്വേഷണ വിഭാഗത്തിനു ലഭിച്ചിരിക്കുന്ന വിവരം. ഇയാളുടെ വിവിധ രൂപത്തിലുള്ള ഫോട്ടോകള്‍ പോലിസിനു ലഭിച്ചിട്ടുണ്ട്‌. ഈ ഫോട്ടോ ഉപയോഗിച്ചു അന്വേഷണം നടത്തിവരികയാണ്‌ പോലിസ്‌. കോന്നി ചിറ്റൂര്‍മുക്ക്‌ സ്വദേശിയായ സജു എന്നാണ്‌ യുവാവിന്റെ പേരെന്നു അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. വയസ്‌ നാല്‍പതിനോട്‌ അടുക്കുന്നുണ്ടെങ്കിലും ഇപ്പോഴും 18കാരനാണെന്ന ഭാവത്തിലാണ്‌ യുവാവ്‌ പ്രണയത്തിന്റെ വല വിരിക്കുന്നത്‌. ബ്യൂട്ടി പാര്‍ലറുകളുടെ സഹായത്തോടെ മുഖം മിനുക്കി നടക്കുന്നതിനാല്‍ പാവം പെണ്‍കുട്ടികള്‍ ഈ പഹയന്റെ സൗന്ദര്യത്തിനു മുന്നില്‍ തലകുനിക്കും.

സജുവിന്റെ വിത്യസ്‌ത വേഷങ്ങള്‍

കോമളന്റെ യഥാര്‍ത്ഥ ചിത്രം

ദുബൈ നഗരത്തില്‍ ആഫ്രിക്കന്‍ ക്രിസ്‌മസ്‌ പാപ്പ

ദുബൈ: പതിവു കാഴ്‌ചയുടെ ആലസ്യത്തില്‍ മയങ്ങിയ ദുബൈ നഗരത്തിനു ആ കാഴ്‌ച അപ്രതീക്ഷിതമായിരുന്നു. ലോകത്തിനു എന്നും മനോഹാരിത മാത്രം നല്‍കിയ ദുബൈ നഗരത്തില്‍ പേരുദോഷം കേള്‍പ്പിക്കാന്‍ ഒരു ആഫ്രിക്കന്‍ ക്രിസ്‌മസ്‌ പാപ്പ. ദുബൈ നിവാസികളുടെ മനസില്‍ അന്നുവരെ ക്രിസ്‌മസ്‌ പാപ്പയെന്ന മനോഹര രൂപത്തിനുണ്ടായിരുന്ന സ്ഥാനം ആ കാഴ്‌ചയോടെ തകിടം മറിയുകയും ചെയ്‌തു. ഒരുപാട്‌ സ്വപ്‌നങ്ങളും പേറി പ്രവാസി ജീവിതം നയിക്കുന്ന മനുവിനു ഒരുദിവസം തോന്നിയ മോഹമാണ്‌ ഒരു രാജ്യത്തിനു പോലും നാണക്കേടുണ്ടാക്കിയത്‌. ക്രിസ്‌മസ്‌ പാപ്പയുടെ ചുവന്ന തൊപ്പിയും ധരിച്ച്‌ നഗരകാഴ്‌ചയ്‌ക്കിറങ്ങി ആഫ്രിക്കയുടെ യശസുയര്‍ത്തിയ മനുവിനു ആഫ്രിക്കന്‍ ജനത ഒന്നടങ്കം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്‌. വരുംവര്‍ഷങ്ങളിലും ആഫ്രിക്കയുടെ മഹത്വം ലോകമെങ്ങും പ്രചരിപ്പിക്കാന്‍ മനുവിനു കഴിയട്ടേയെന്നു ഉഗാണ്ട പ്രസിഡന്റ്‌ മവുലിങോ ഡികാത്ത ആശംസിച്ചു. വേണ്ടിവന്നാല്‍ തന്റെ മകളെ മനുവിനു കെട്ടിച്ചുകൊടുക്കാന്‍ തയാറാണെന്നും അദ്ദേഹം പ്രഖ്യാപനം നടത്തിയിട്ടുണ്ട്‌. ആഫ്രിക്കന്‍ ക്രിസ്‌മസ്‌ പാപ്പയുടെ വേഷത്തിലുള്ള മനുവിന്റെ ഫോട്ടോയ്‌ക്ക്‌ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ മികച്ച പ്രതികരണമാണ്‌ ലഭിക്കുന്നത്‌.
ആഫ്രിക്കന്‍ ക്രിസ്‌മസ്‌ പാപ്പയുടെ വേഷത്തില്‍ മനു